കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ചന്നി വന്നതിന്റെ നേട്ടം യുപിയില്‍; കോണ്‍ഗ്രസുമായി എസ്പി സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നു

Google Oneindia Malayalam News

ലഖ്നൗ: 2022 ല്‍ നടക്കാനിരിക്കുന്നു യുപി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ പ്രമുഖ പാര്‍ട്ടികളും. അപ്നാ ദള്‍ ഉള്‍പ്പടേയുള്ള പ്രാദേശിക സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. മറുവശത്ത് എസ്പിയാവട്ടെ ഇത്തവണ ആരുമായും സഖ്യത്തിനില്ലെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇതോടെ പ്രമുഖ കക്ഷികള്‍ ഒന്നും ഇല്ലാതെ തനിച്ചുള്ള മത്സരത്തിന് കോണ്‍ഗ്രസും ഒരുങ്ങി. ലോക്സഭാ സഖ്യത്തില്‍ കൂടെയുണ്ടായിരുന്ന പ്രാദേശിക കക്ഷികളുമായിട്ടാണ് നിലവില്‍ കോണ്‍ഗ്രസിന്റെ സഖ്യ ചര്‍ച്ചകള്‍. എന്നാല്‍ ഇതിനിടയിലാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി പുനരാലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍

കോണ്‍ഗ്രസ് എസ്പി സഖ്യം

2017 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചായിരുന്നു എസ്പിയുടെ മത്സരം. എന്നാല്‍ ബിജെപി വലിയ മുന്നേറ്റുണ്ടാക്കിയ ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടൊപ്പം തന്നെ എസ്പിക്കും വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഭരണത്തില്‍ നിന്നും പ്രതിപക്ഷത്തേക്ക് ഒതുങ്ങിയ എസ്പിയുടെ അംഗബലം 50 ന് താഴേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ അവരുടെ എക്കാലത്തെയും മോശം പ്രകടനത്തിലും ഒതുങ്ങി. 7 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

മായവതിയുടെ ബിഎസ്പി

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായവതിയുടെ ബിഎസ്പിയുമായിട്ടായിരുന്നു അഖിലേഷ് യാദവിന്റെ സഖ്യം. എന്നാല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം വേര്‍പിരിഞ്ഞു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ ആരുമായി സഖ്യം വേണ്ട എന്നായിരുന്നു എസ്പി തുടക്കത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി എത്തിയതോടെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്തുകയാണ് എസ്പി.

ചരണ്‍ജിത് സിങ് ചന്നി

ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചത്തില്‍ ആദ്യമായി കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ പ്രമുഖ നേതാവ് അഖിലേഷ് യാദവായിരുന്നു എന്നതും ശ്രദ്ധേയമാണ്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ചന്നി. ഇത് പഞ്ചാബില്‍ മാത്രമല്ല, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ദളിത് വോട്ട് വിഹിതം നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശില്‍.

ബിജെപി അനുകൂല നിലപാടുകള്‍

ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ദളിത് വിഭാഗങ്ങള്‍ക്ക് ബിഎസ്പിയില്‍ കടുത്ത അതൃപ്തിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് എസ്പിയുടെ നീക്കം. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയതും ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ്.

സമാജ്‌വാദി ലോഹ്യ വാഹിനി

സഖ്യത്തിലൂടെ കോണ്‍ഗ്രസിലേക്ക് വരുന്ന ദളിത് വോട്ടുകളുടെ ആനുകൂല്യങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഭരണത്തില്‍ തിരിച്ചെത്തുന്നതില്‍ നിര്‍ണ്ണായകമാവുമെന്നാണ് എസ്പി കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് അവര്‍ പുനരാലോചന നടത്തുന്നതും. ദളിതുകളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമാജ്‌വാദി ലോഹ്യ വാഹിനി സെപ്റ്റംബർ 19 മുതൽ ഉത്തർപ്രദേശിലുടനീളമുള്ള വിവിധ ജില്ലകളിൽ 'വില്ലേജ് ടു വില്ലേജ് ദലിത് സംവാദ്' പരിപാടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആര്‍എല്‍ഡി

നിലവില്‍ ആര്‍എല്‍ഡി ഉള്‍പ്പടേയുള്ള ഏതാനും പ്രാദേശിക കക്ഷികളുമായി മാത്രം സഖ്യം എന്നാണ് എസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സെപ്തംബർ 29 മുതൽ ഒക്ടോബർ 23 വരെ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ എത്തുന്നുണ്ട്. ഈ സമയത്ത് എസ്പിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
UP Assembly elections 2022: SP may resume alliance talks with inc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X