കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ഖാന്‍ പ്രോടേം സ്പീക്കര്‍? 17 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

Google Oneindia Malayalam News

ലഖ്‌നൗ: എം എല്‍ എമാരുടെ സത്യപ്രതിജ്ഞയ്ക്കായി പ്രോടേം സ്പീക്കറുടെ പട്ടിക ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് സമര്‍പ്പിച്ചു. 17 മുതിര്‍ന്ന എം എല്‍ എമാരുടെ പട്ടികയാണ് ആനന്ദിബെന്‍ പട്ടേലിന് അയച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി എം എല്‍ എ അസം ഖാനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എം പിയും യു പി മുന്‍ മന്ത്രിയുമായ അസം ഖാന്‍ നിലവില്‍ ജയിലിലാണ്. 73 കാരനായ അസം ഖാന്‍ ജയിലില്‍ കിടന്നാണ് യു പി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. രാംപൂര്‍ അസംബ്ലി സീറ്റിന്റെ ശക്തികേന്ദ്രം നിലനിര്‍ത്തിയ അസം ഖാന്‍, ഈ മേഖലയിലെ ലോക്സഭാ എം പി കൂടിയാണ്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ അസം ഖാന്‍ 55,000 വോട്ടുകള്‍ക്ക് ബി ജെ പി (ഭാരതീയ ജനതാ പാര്‍ട്ടി)യുടെ ആകാശ് സക്സേനയെ പരാജയപ്പെടുത്തിയിരുന്നു.

കെ-റെയിലിന് മുന്‍പ് ആ കെഎസ്ആര്‍ടിസി നന്നാക്ക്, ഇത് പിണറായിയുടെ അവസാനം; ഇന്നും വന്‍ പ്രതിഷേധംകെ-റെയിലിന് മുന്‍പ് ആ കെഎസ്ആര്‍ടിസി നന്നാക്ക്, ഇത് പിണറായിയുടെ അവസാനം; ഇന്നും വന്‍ പ്രതിഷേധം

1

അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ യു പിയിലെ സീതാപൂര്‍ ജയിലില്‍ കഴിയുകയാണ് അസം ഖാന്‍. അതേസമയം എം എല്‍ എ സ്ഥാനമോ എം പി സ്ഥാനമോ അസം ഖാന്‍ രാജിവെക്കേണ്ടി വന്നേക്കും. ഇതോടെ 2002 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ഭരണകക്ഷിയായ ബി ജെപി ക്ക് അത് പിടിച്ചെടുക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നു. അഖിലേഷും തന്റെ എം എല്‍ എ സ്ഥാനം രാജിവെക്കാനാണ് സാധ്യത.

2

2024 - ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമാവുകയെന്ന ലക്ഷ്യത്തോടെയാണ് അസം ഖാനും അഖിലേഷും എം എല്‍ എ സ്ഥാനം രാജിവെക്കുന്നത്. അസംഗഡ് എം പിയായ അഖിലേഷ് കര്‍ഹല്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ജയിച്ചത്. എം എല്‍ എ സ്ഥാനം രാജിവെച്ചാല്‍ രാംപുരില്‍ അസംഖാന്റെ ഭാര്യ തസീം ഫാത്തിമ മത്സരിക്കാനാണ് സാധ്യത. നിയുക്ത എം എല്‍ എ.മാരുടെ യോഗം ഈ മാസം 21-ന് എസ് പി വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ നേതാക്കളെ ഈ യോഗത്തില്‍ നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

3

പ്രോടെം സ്പീക്കറായി നിയമനം പരിഗണിക്കുന്ന 17 പേരുടെ പട്ടികയില്‍ ബി ജെ പിയുടെ സുരേഷ് കുമാര്‍ ഖന്നയും സമാജ്വാദി നേതാവ് അവധേഷ് പ്രസാദും ഉള്‍പ്പെടുന്നുണ്ട്. യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ 255 സീറ്റുകള്‍ നേടിയാണ് ബി ജെ പി തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യോഗി ആദിത്യനാഥിന്റെയും അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു
4

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് പ്രഖ്യാപിക്കുകയെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ രൂപീകരണവും മന്ത്രിസഭ രൂപീകരണവും ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ബി ജെ പി കോര്‍ കമ്മിറ്റി ആറ് മണിക്കൂര്‍ യോഗം ചേര്‍ന്നു. കേന്ദ്രത്തിലും യു പിയിലും ബി ജെ പി സര്‍ക്കാരുകള്‍ ആരംഭിച്ച വിവിധ പദ്ധതികളുടെ നിരവധി ഗുണഭോക്താക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
up assembly: list of 17 including Assam Khan was handed over to the Governor for Protem Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X