മക്കൾക്കും ബന്ധുക്കൾക്കും സീറ്റ് തേടി കേന്ദ്രമന്ത്രിമാരും എംപിമാരും; യുപിയിൽ കുടുംബ രാഷ്ട്രീയം പിടിമുറുക്കുമോ
ലക്‌നൗ: നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിമാരും ഗവര്‍ണര്‍മാരും എം പിമാരും തങ്ങളുടെ ബന്ധുക്കള്‍ക്ക് മത്സരിക്കുന്നതിന് സീറ്റുകള്‍ തേടി. കേന്ദ്ര മന്ത്രിമാരായ എസ് പി സിംഗ് ബാഗേല്‍, കൗശല്‍ കിഷോര്‍, ഗവര്‍ണര്‍മാരായ കല്‍രാജ് മിശ്ര, ഫാഗു ചൗഹാന്‍, എം പിമാരായ റീത്ത ബഹുഗുണ ജോഷി, രവീന്ദ്ര കുശ്വാഹ തുടങ്ങി നിരവധി നേതാക്കളായ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് സീറ്റ് തേടിയത്.

കുടുംബ രാഷ്ട്രീയം മുന്നോട്ടു കൊണ്ടു പോകുന്നതിന് ചില ഉത്തര്‍ പ്രദേശ് മന്ത്രിമാരും തങ്ങളുടെ ബന്ധുക്കള്‍ക്ക് വേണ്ടി സീറ്റ് തേടിയിട്ടുണ്ട്. ബി ജെ പി എം പിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ റീത്ത ബഹുഗുണ ജോഷി തന്റെ മകന്‍ മായങ്ക് ജോഷിക്ക് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഖ്നൗ കാന്ത് സീറ്റ് ലഭിച്ചില്ലെങ്കില്‍ ലോക്സഭാ അംഗത്വം പോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017ല്‍ എസ് പി നേതാവായിരുന്ന അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയ ലഖ്നൗ കാന്ത് സീറ്റ് റീത്ത ബഹുഗുണ ജോഷി ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

പാര്‍പ്പിട, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോറും തന്റെ രണ്ട് മക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നു. കിഷോറിന്റെ മൂത്ത മകന്‍ വികാസും ഇളയ മകന്‍ പ്രഭാതും മലിഹാബാദില്‍ നിന്നും സിധൗലിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. സേലംപൂര്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള ബി ജെ പി എം പി രവീന്ദ്ര കുശ്വാഹ തന്റെ ഇളയ സഹോദരന്‍ ജയനാഥ് കുശ്വാഹയ്ക്ക് ഭട്പര്‍ റാണി നിയമസഭാ സീറ്റാണ് മത്സരിക്കാന്‍ തേടുന്നത്. നിലവില്‍ ഈ സീറ്റില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അശുതോഷ് ആണ് എം എല്‍ എ.

കേന്ദ്ര നിയമ സഹമന്ത്രിയും ആഗ്രയില്‍ നിന്നുള്ള എം പിയുമായ എസ ്പി സിംഗ് ബാഗേല്‍ തന്റെ ഭാര്യ തുണ്ട്‌ലയില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ എസ് പി സിംഗ് ബാഗേല്‍ അവിടെ എം എല്‍ എ ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് പിയുടെ മഹാരാജ് സിംഗ് ധംഗറിനെ പരാജയപ്പെടുത്തി ഇവിടെ വിജയിച്ച ബി ജെ പിയുടെ പ്രേംപാല്‍ സിംഗ് ധന്‍ഗര്‍ നിലവിലെ എം എല്‍ എയാണ്.

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തന്റെ മകന്‍ അമിത് മിശ്രയെ ഡിയോറിയയില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മിശ്ര നേരത്തെ ഈ മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്നു. ഡിയോറിയയുടെ സീറ്റ് ബ്രാഹ്മണ ആധിപത്യമുള്ള സീറ്റായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ബീഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ തന്റെ മകന്‍ രാം വിലാസ് ചൗഹാന് മധുബന്‍ നിയമസഭാ സീറ്റില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 2017ല്‍ ദാരാ സിംഗ് ചൗഹാന്‍ മധുബന്‍ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. ഈ മണ്ഡലത്തില്‍ ബി ജെ പി അദ്യമായാണ് വിജയക്കൊടി പാറിക്കുന്നത്.

ബി ജെ പി എംപി സത്യദേവ് പച്ചൗരി തന്റെ മകന്‍ അനൂപ് പച്ചൗരിക്ക് കാണ്‍പൂരിലെ ഗോവിന്ദ് നഗര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. യുപി നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് തന്റെ മകന്‍ ദിലീപ് ദീക്ഷിതിന് ഉന്നാവോയിലെ പൂര്‍വ സീറ്റ് ആവശ്യപ്പെടുന്നു. ഇത്തവണ നിരവധി നേതാക്കളാണ് തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications