കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യങ്ങള്‍ വാട്‌സ് ആപ്പില്‍; പരീക്ഷ മാറ്റിവെച്ചു

  • By Gokul
Google Oneindia Malayalam News

ലക്‌നൗ: പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ് ആപ്പിലൂടെ ചോര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടക്കേണ്ടിയിരുന്ന പ്രാഥമിക പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. രാവിലെ 9.30 ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ അതിനു മുന്‍പുതന്നെ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്ന് ചീഫ് സെക്രട്ടറി അലോക് രഞ്ചന്‍ അറിയിച്ചു.

മാറ്റിവെച്ച് പരീക്ഷ തീയതി ഉടന്‍ അറിയിക്കുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍(യു.പി.പി.എസ്.സി) അറിയിച്ചു. അതേസമയം ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷ സമയപ്രകാരം നടന്നു. സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.

civil-service

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും യു.പി പൊലീസ് ചീഫ് എ.കെ. ജയിന്‍ അറിയിച്ചു. നാലു ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഒന്നിന് അഞ്ചു ലക്ഷം രൂപയ്ക്കാണ് വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തുടര്‍ന്നു നടന്ന പരീക്ഷയുടെ ചേദ്യ പേപ്പറും ചോര്‍ന്നിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതരും ഉദ്യോഗാര്‍ഥികളും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസിലേക്കായി നടക്കുന്ന പരീക്ഷയാണിത്. ചോദ്യ പേപ്പര്‍ ചോരുന്നുണ്ടെന്ന് നേരത്തെയും ആക്ഷേപമുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് വാട്‌സപ്പിലൂടെ ചോദ്യങ്ങള്‍ പ്രചരിച്ചത്.

English summary
UP civil services prelims Question Paper Leaked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X