ബസ് വിവാദം: കോൺഗ്രസ് കുടിയേറ്റ തൊഴിലാളികളോട് മാപ്പ് പറയണം,അക്കമിട്ട് വിമർശിച്ച് യുപി ഉപമുഖ്യമന്ത്രി
ലഖ്നൊ: അതിഥി തൊഴിലാളി വിഷയത്തിൽ കോൺഗ്രസിനെതിരെ യുപി ഉപമുഖ്യമന്ത്രി. കോൺഗ്രസ് അതിഥി തൊഴിലാളികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പകരം വിലകുറഞ്ഞ പ്രചാരണത്തിലാണ് പാർട്ടിയ്ക്ക് ശ്രദ്ധയെന്നുമാണ് ദിനേശ് ശർമ കുറ്റപ്പെടുത്തുന്നത്. ലോക്ക്ഡൌണിനിടെ രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ യുപിയിലേക്ക് തിരിച്ചെത്തിയത് നേരത്തെ വിവാദമായിരുന്നു. ഈ ദൌത്യത്തിന് രാജസ്ഥാൻ സർക്കാർ യുപി സർക്കാരിൽ നിന്ന് പണം വാങ്ങിയതാണ് പുതിയ വിവാദങ്ങൾക്കുള്ള കാരണം.

36 ലക്ഷത്തിന്റെ ബില്ല്
ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടന്നിരുന്ന വിദ്യാർത്ഥികളെ തികിച്ചെത്തിച്ച രാജസ്ഥാൻ സർക്കാരിന് 36 ലക്ഷത്തിന്റെ ബില്ലാണ് കഴിഞ്ഞ ദിവസം നൽകിയത്. 90 ബസുകളിലായാണ് വിദ്യാർത്ഥികളെ തിരികെയെത്തിച്ചത്. ഇതോടെ സർക്കാർ ഈ തുക കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം. കോൺഗ്രസിന്റെ മനോഭാവം ഈ സംഭവത്തിൽ നിന്ന് വ്യക്തമാണെന്നാണ് ശർമ ചൂണ്ടിക്കാണിക്കുന്നത്.

മുതലക്കണ്ണീർ മാത്രമെന്ന്
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കോൺഗ്രസ് മുതലക്കണ്ണീരൊഴുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്നത് പ്രശ്സ്തി നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണെന്നും കോൺഗ്രസിന്റെ ഇരട്ടസ്വഭാവം വീണ്ടും പുറത്തുവന്നുവെന്നുമാണ് ദിനേശ് ശർമ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കുടിയേറ്റ തൊഴിലാളിലകളോടും ഈ രാജ്യത്തോട് മുഴുവനായും കോൺഗ്രസ് മാപ്പ് പറയണമന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസിനെതിരെ ശർമ
കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി 1000 ബസുകൾ ഒരുക്കിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഈ പട്ടികയിൽ നിരവധി ബൈക്കുകളും സ്കൂട്ടറുകളും ആംബുലൻസുകളുമാണ് ഉൾപ്പെട്ടിരുന്നതെന്നാണ് ശർമ പറയുന്നത്. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് കുട്ടികളെ യുപിയിലേക്ക് തിരിച്ചെത്തിച്ചതിന് കോൺഗ്രസ് സർക്കാർ ഡീസലിനുള്ള പണം വാങ്ങിയെന്നും ശർമ ചൂണ്ടിക്കാണിക്കുന്നു.

പണം ആവശ്യപ്പെട്ട് കത്ത്
ഏപ്രിൽ 27-28 ന് രാജസ്ഥാൻ സർക്കാർ യുപി സർക്കാരിന് അയച്ച കത്തിൽ പണം നൽകാൻ ആവശ്യപ്പെടുന്നുണ്ട്. മെയ് എട്ടിന് ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ട് സർക്കാർ മറ്റൊരു കത്ത് കൂടി അയച്ചിട്ടുണ്ട്. തുടർന്ന് മെയ് 20നാണ് യുപി സർക്കാർ ഈ തുക രാജസ്ഥാൻ സർക്കാരിന് കൈമാറുന്നതെന്നും ശർമ കൂട്ടിച്ചേർത്തു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജസ്ഥാനിൽ നിന്ന് യുപിയിലേക്ക് വിദ്യാർത്ഥികളെ അയച്ചതിന് കോൺഗ്രസ് പണം ഈടാക്കുന്നത് ഉചിതമാണെന്ന് കരുതുന്നുണ്ടോ? ശർമ ചോദിക്കുന്നു.

രാഷ്ട്രീയം കളിക്കുന്നു
ബസുകൾ കൊണ്ട് പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് തയ്യാറാക്കിയ ബസുകളിലെ ഡ്രൈവർമാർക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനം പാർട്ടി ഒരുക്കിയിരുന്നില്ല. പല ബസുകളിലും ഡീസൽ പോലും ഉണ്ടായിരുന്നില്ല. ബിജെപിയാണ് ഡ്രൈവർമാർക്ക് ഭക്ഷണമെത്തിച്ച് നൽകിയത്. അവർക്കൊപ്പം ഞങ്ങൾ കുടിയേറ്റ തൊഴിലാളിലകളെ അയച്ചിരുന്നുവെങ്കിൽ എന്താകുമായിരിക്കും സംഭവിക്കുക. ശർമ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നാണ് യുപി ഗതാഗതമന്ത്രി അശോക് കഠാരിയ കുറ്റപ്പെടുത്തുന്നത്.

രണ്ട് മുഖമെന്ന്
ഒരുവശത്ത് നിങ്ങളുടെ സംസ്ഥാനത്ത് കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ യുപി അതിർത്തി വരെയെങ്കിലും എത്തിക്കാനുള്ള മര്യാദ നിങ്ങൾ കാണിച്ചില്ല. എത്തിച്ചപ്പോഴാവട്ടെ അതിനായി ഞങ്ങളിൽ നിന്ന് പണവും വാങ്ങി. മറ്റൊരു ഭാഗത്ത് ഉത്തർപ്രദേശിലേക്ക് കുടിയേറ്റ തൊഴിലാളികൾക്ക് ബസുകൾ വാഗ്ധാനം ചെയ്യുന്നു. യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശർമയും ഗതാഗത മന്ത്രി അശോക് കഠാരിയയും വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.












Click it and Unblock the Notifications