'ഒമൈക്രോണ്‍ എല്ലാവരേയും കൊല്ലും', യുപിയിൽ ഭാര്യയേയും മക്കളേയും കൊന്ന് ഒളിച്ചോടി ഡോക്ടർ
ലഖ്‌നൗ: രാജ്യത്ത് ഒമൈക്രോണ്‍ ഭീതി പടരുകയാണ്. ആദ്യം കര്‍ണാടകയിലാണ് രണ്ട് ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നു. അതിനിടെ ഉത്തര്‍പ്രദേശില്‍ ഞെട്ടിക്കുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കാണ്‍പൂരില്‍ ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് ഡോക്ടര്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
ഡോ. സുശീല്‍ കുമാര്‍ എന്നയാളാണ് സ്വന്തം കുടുംബത്തെ കൊല ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാളെ കണ്ടെത്താനായിട്ടില്ല. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണ്‍പൂരിലെ ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗത്തിന്റെ തലവന്‍ ആണ് ഡോക്ടര്‍ സുശീല്‍ കുമാര്‍. ഇദ്ദേഹത്തിന് വിഷാദ രോഗം ബാധിച്ചിരുന്നു എന്നാണ് കരുതുന്നത്.

ഡോക്ടറുടെ ഡയറിയില്‍ നിന്നാണ് ഒമൈക്രോണിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഡയറിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒമൈക്രോണ്‍ എല്ലാവരേയും കൊല്ലും. എന്റെ അശ്രദ്ധ കാരണം രക്ഷപ്പെടാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് എഴുതിയിരിക്കുന്നത്. ഡോ. സുശീല്‍ കുമാറിന്റെ 48കാരിയായ ഭാര്യ, 18കാരനായ മകന്‍, 15കാരിയായ മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
'മണി ഹീസ്റ്റ്' 5 എപ്പിസോഡും ഒറ്റയടിക്ക് കണ്ട ശേഷം ഞാൻ', അഹാനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കൊലപാതകത്തിന് ശേഷം സുശീല്‍ കുമാര്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ട് സഹോദരന് മെസ്സേജ് അയച്ചിരുന്നു. സഹോദരനും പോലീസും വീട്ടിലെത്തുമ്പോഴേക്ക് സുശീല്‍ കുമാര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. ചോരക്കറയുളള ഒരു ചുറ്റിക വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചാണ് സുശീല്‍ കുമാര്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. താന്‍ പ്രതിവിധിയില്ലാത്ത ഒരു രോഗത്തിന് അടിമയാണെന്നും തന്റെ കുടുംബത്തെ പ്രശ്‌നത്തിലാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ അവരെ സ്വതന്ത്രരാക്കുകയാണ് എന്നും ഡയറിയില്‍ സുശീല്‍ കുമാര്‍ എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications