കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കനത്ത പോളിങ്; 63 ശതമാനം, ജാട്ട് വോട്ടില്‍ പ്രതീക്ഷയോടെ എസ്പി-കോണ്‍ഗ്രസ് സഖ്യം

ബിജെപി എംഎല്‍എ സംഗീത് സോമിന്റെ സഹോദരന്‍ പോളിങ് ബൂത്തില്‍ തോക്കുമായി പിടിക്കപ്പെട്ടതൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63 ശതമാനം പോളിങ്. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടരുന്നതിനാല്‍ പോളിങ് ശതമാനത്തില്‍ മാറ്റമുണ്ടായേക്കാം.

പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തുന്നതാണ് യുപിയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

ഗ്രാമീണ മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍-എസ്പി സഖ്യം

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന്റെ വിശ്വാസം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടപ്പില്‍ ഉത്തര്‍പ്രദേശിലെ 90 ശതമാനം സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. അതേ പ്രകടനം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ നോട്ട് നിരോധനത്തിന്റെ തിരിച്ചടിയായി വിലയിരുത്താനിടയുണ്ട്.

പടിഞ്ഞാറന്‍ യുപിയില്‍ ജാട്ടുകളാണെല്ലാം

പടിഞ്ഞാറന്‍ യുപി ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ വിജയിക്കാന്‍ ബിജെപിയെ സഹായിച്ചത് ജാട്ട് വോട്ടുകളായിരുന്നു. എന്നാല്‍ സംവരണ വിഷയത്തില്‍ ബിജെപിയുമായി ഉടക്കിയ ജാട്ടുകള്‍ വെള്ളിയാഴ്ച മിക്ക വീടുകളിലും കയറി പ്രചാരണം നടത്തിയിരുന്നു. ഇത് ബിജെപിക്കെതിരാവുമോ എന്നാണ് പാര്‍ട്ടിക്ക് ആശങ്ക.

ബൂത്തുകളില്‍ നീണ്ട നിര

15 ജില്ലകളിലെ 73 മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. രണ്ടു കോടിയിലധികം വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശമുണ്ടിവിടെ. 839 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമയം കഴിഞ്ഞു പല പോളിങ് ബൂത്തുകൡും നീണ്ട നിര ദൃശ്യമായിരുന്നു.

തോക്കുമായി പിടിയില്‍

ബിജെപി എംഎല്‍എ സംഗീത് സോമിന്റെ സഹോദരന്‍ ഫരീദ്പൂരിലെ പോളിങ് ബൂത്തില്‍ തോക്കുമായി പിടിക്കപ്പെട്ടതൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങളൊന്നും ആദ്യഘട്ട വോട്ടെടുപ്പില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. 2013ല്‍ കലാപം നടന്ന മുസഫര്‍ നഗറില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

കലാപക്കേസിലെ പ്രതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2013ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തിന്റെ സിഡി സംഗീത് സോമിന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് പിടികൂടിയത് അടുത്തിടെ വിവാദമായിരുന്നു. സിഡി പ്രദര്‍ശിപ്പിച്ച് തീവ്ര ഹിന്ദു വോട്ടുകള്‍ പെട്ടിയിലാക്കാനായിരുന്നു സംഗീത് സോമിന്റെ പദ്ധതിയെന്നാണ് റിപോര്‍ട്ട്. ഇതുസംബന്ധിച്ച കേസ് സംഗീത് സോമിനെതിരേ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മുസഫര്‍നഗര്‍ കലാപക്കേസില്‍ ഇദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു.

English summary
Polling was held in 73 assembly constituencies in Western Uttar Pradesh today in the first of seven phases of what is billed as a semi-final before the 2019 national election. A voter turnout of 63 per cent was recorded till 5 pm. The pressure is on the BJP which swept the region in the 2014 national election, but now faces a test of Prime Minister Narendra Modi's notes ban, that resulted in a cash crunch seen to hit hardest the rural poor, who make up a big chunk of UP's voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X