മാഗിക്ക് പിന്നാലെ യിപ്പി നൂഡില്‍സും നിരോധിച്ചേക്കും
അലിഗഡ്: ഇന്ത്യന്‍ നൂഡില്‍സ് വിപണി അടക്കിവാണിരുന്ന മാഗിക്ക് അപ്രതീക്ഷിത വിലക്കുവന്നത് ഏറ്റവും അധികം ഗുണം ചെയ്തത് മറ്റൊരു ബ്രാന്‍ഡ് ആയ യിപ്പി നൂഡില്‍സിനാണ്. മാഗി നിരോധനം വിപണിയില്‍ യിപ്പിക്ക് വന്‍ കുതിച്ചചാട്ടമാണ് നല്‍കിയത്. എന്നാല്‍, യിപ്പിയുടെയും നെഞ്ചിടിപ്പേറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ നടത്തിയ ലാബ് ടെസ്റ്റില്‍ യിപ്പിയുടെ നൂഡില്‍സില്‍ ലെഡിന്റെ അംശം അനുവദനീയമായതിലും അധികമാണെന്നെന്ന് കണ്ടെത്തിയതോടെയാണിത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടര്‍ക്കും ഉടമസ്ഥരായ സണ്‍ഫീസ്റ്റിനും നോട്ടീസ് നല്‍കിയതായി ഉത്തര്‍പ്രദേശ് ഫുഡ് ആന്‍ സേഫ്റ്റി ഡ്രഗ് അഡ്മിസ്‌ട്രേഷന്‍ അറിയിച്ചു.

ജൂണില്‍ വിശാല്‍ മേഗ മാര്‍ട്ടില്‍ നിന്നും എടുത്ത യിപ്പി സാമ്പിളില്‍ അനുവദനീയ അളവില്‍ കൂടുതല്‍ ലെഡ് കണ്ടെത്തിയതായി അലിഗഡ് ചീഫ് ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര ദ്വിവേദിയും സ്ഥിരീകരിച്ചു. മീററ്റിലെ ഒരു ലാബിലാണ് നൂഡില്‍സ് ടെസ്റ്റ് നടത്തിയത്.
നേരത്തെ കേന്ദ്ര ആരോഗ്യവിഭാഗമാണ് മാഗി നൂഡില്‍സ് നിരോധിച്ചത്. മാഗിയില്‍ അജിനാമോട്ടോയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മുംബൈ ഹൈക്കോടതി നിരോധനം താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശിച്ച ലാബുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications