കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനം ചോദിച്ച യുവാവിന് 2 വര്‍ഷത്തെ വിവാഹവിലക്ക്

  • By Gokul
Google Oneindia Malayalam News

മുസാഫര്‍നഗര്‍: വിവാദ വിധികളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്ത് ഏവര്‍ക്കും മാതൃകയാകുന്ന ഒരു തീരുമാനത്തിലൂടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ആവശ്യപ്പെട്ട സ്ത്രീധനത്തില്‍ മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ പിന്‍മാറുന്നത് ശീലമാക്കിയ ഒരു യുവാവിനെ രണ്ടുവര്‍ഷത്തേക്ക് വിവാഹത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ് മുസാഫര്‍ നഗറിലെ റസൂല്‍പുര്‍ ഗ്രാമത്തിലെ ഖാപ് പഞ്ചായത്ത്.

ജവാനായ ഭൂബീന്ദര്‍ ഭലിയാന്‍ ആണ് വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍വീട്ടുകാരെ കളിപ്പിക്കുന്ന വരുതന്‍. ഏഴു തവണയാണ് ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഭൂപീന്ദറിന്റെ പ്രവര്‍ത്തി അതിരുകടന്നതാണെന്നും ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്നും ഖാപ് പഞ്ചായത്ത് അറിയിച്ചു.

wedding

20കാരി മമത പൂനയയുമായുള്ള വിവാഹ നിശ്ചയത്തിനുശേഷം അഞ്ച് ലക്ഷവും കാറും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭൂബീന്ദറിന്റെയും കുടുംബത്തിന്റെയും ആവശ്യം. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് മമതയുടെ പിതാവ് അറിയിച്ചതോടെ ഭൂപീന്ദര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ പിതാവ് ഖാപ് പഞ്ചായത്തിനെ സമീപിച്ചു.

പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്ത പഞ്ചായത്ത് ഭീബീന്ദറിന് രണ്ടുവര്‍ഷം വിവാഹ വിലക്ക് ഏര്‍പ്പെടുത്താനും പെണ്‍വീട്ടുകാര്‍ക്ക് 80,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിമുതല്‍ പഞ്ചായത്തില്‍ ആവര്‍ത്തിക്കരുതെന്ന് ഖാപ്പ് പഞ്ചായത്ത് പ്രസിഡണ്ട് നരേഷ് തികായിത് പറഞ്ഞു. സ്ത്രീധനത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

English summary
UP Khap panchayat bans army jawan from marriage over dowry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X