കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളെ എങ്ങനെ കൊല്ലാം; യുപിയില്‍ യുവാവ് തിരഞ്ഞത് ഇക്കാര്യം; പിന്നാലെ ഭാര്യയെ ഇല്ലാതാക്കി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പോലീസിന് പിന്നീട് ലഭിച്ചത്. എങ്ങനെ ഒരു കൊലപാതകം ചെയ്യാമെന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ് നോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസാണ് പോലീസിന്റെ പിടിയിലായത്.

ഭാര്യയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗൂഗിളില്‍ ഭാര്യ സോണിയയെ കൊല്ലാനായി തിരഞ്ഞ് നോക്കിയ വിവരങ്ങളാണ് ഇയാളുടെ അറസ്റ്റിലെത്തിച്ചത്. വികാസിന്റെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹാംപൂര്‍ എസ്പി ദീപക് ഭുകാര്‍ പറഞ്ഞു.

1

വികാസ് തുടക്കത്തില്‍ തെറ്റായ വിവരങ്ങളായിരുന്നു നല്‍കിയത്. ഒരു മോഷണശ്രമത്തിലാണ് ഇതെല്ലാം നടന്നതെന്നായിരുന്നു വാക്‌സ് പറഞ്ഞിരുന്നത്. വികാസും, ഇയാളുടെ കാമുകിയും ചേര്‍ന്നാണ് ഈ സംഭവം നടത്തിയത്. ഗാസിയാബാദിലെ മോദിനഗര്‍സ്വദേശിയാണ് വികാസ്. ഹാപൂരിന് സമീപമുള്ള ദേശീയപാതയില്‍ വെച്ച് തന്റെ ഭാര്യ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്ന് ഇയാള്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ കഴുത്തറുത്ത നിലയില്‍ സോണിയയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ഭര്‍ത്താവായ വികാസിനെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടയിലാണ് വികാസിന്റെ ഫോണ്‍ പോലീസ് പരിശോധിച്ചത്. ഇന്റര്‍നെറ്റ് സെര്‍ച്ചുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്. ആ സെര്‍ച്ചുകളിലുണ്ടായിരുന്നത് ഒരാളെ എങ്ങനെ കൊല്ലാമെന്നായിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വിഷം വാങ്ങി ഭാര്യയെ കൊല്ലാനുള്ള പ്ലാനും വികാസിനുണ്ടായിരുന്നു. അത് മാത്രമല്ല, എവിടെ നിന്നാണ് തോക്ക് വാങ്ങാന്‍ കിട്ടുകയെന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ് നോക്കിയിരുന്നു.

ഇരുവരും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. വികാസിന്റെ അവിഹിത ബന്ധമായിരുന്നു കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എസ്പി പറഞ്ഞു. ഇത് ഭാര്യയെ കൊല്ലുന്നതിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം കൊലപാതകത്തില്‍ വികാസ് അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ വികാസ് മാത്രമായിരിക്കില്ല ഈ കേസിലെ പ്രതിയെന്നാണ് പോലീസ് പറയുന്നത്. വികാസിന്റെ കാമുകിയെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഈ കേസ് വിജയകരമായി അന്വേഷിച്ച് കണ്ടെത്തിയ പോലീസ് സംഘത്തിന് 25000 രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവരുടെ ഒളിഞ്ഞിരിക്കുന്ന സ്ഥലം പറഞ്ഞ് നല്‍കിയവര്‍ക്കും പാരിതോഷികമുണ്ട്. യുപി പോലീസിന്റെ ചില സംശയങ്ങളാണ് ഈ കേസില്‍ ഇത്രയും വലിയ വഴിത്തിരിവുണ്ടാക്കിയത്. അവരുടെ കിരീടത്തിലെ പൊന്‍തൂവലായും ഈ കേസ് മാറിയിരിക്കുകയാണ്.

English summary
up man searches how to kill another person in google after that he will kill his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X