കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനലുകള്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കും, ആപ്പിള്‍ ജീവനക്കാരന്റെ കൊലയെ ന്യായീകരിച്ച് യുപി മന്ത്രി!!

Google Oneindia Malayalam News

ലഖ്‌നൗ: ആപ്പിള്‍ ജീവനക്കാരനെ പോലീസ് വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി ഉത്തര്‍പ്രദേശ് മന്ത്രി. കൊല്ലപ്പെട്ടത് ക്രിമിനലാണെന്നും അത് ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ജലവിതരണ മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു. ഇപ്പോള്‍ കൊല്ലപ്പെട്ടത് യഥാര്‍ത്ഥ കുറ്റവാളി തന്നെയാണെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോഴാണ് പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി സംസാരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നീതി ലഭിക്കും. അതില്‍ രാഷ്ട്രീയമില്ല. തെറ്റ് ചെയ്യുന്നവര്‍ക്ക് ശിക്ഷയും ലഭിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു.

1

മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. പോലിസിന്റെ നേതൃത്വത്തിലുള്ള കാട്ടുനീതിയാണ് ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം. ബിജെപിയില്‍ നിന്ന് ഇതല്ലാതെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. യാതൊരു കാരണവുമില്ലാതെ ആളുകളെ കൊന്നൊടുക്കുകയാണ് യോഗി സര്‍ക്കാര്‍. ഇത്തരം വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. അതേസമയം കേസ് സിബിഐ വിടണമെന്ന ആപ്പിള്‍ ജീവനക്കാരന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് വാദിക്കുകയും ഹിന്ദുക്കളെ വെടിവെച്ച് കൊല്ലുകയാണെന്നുമാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം വിവാദം ശക്തമായതോടെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കേന്ദ്ര നേതൃത്വം ആദിത്യനാഥിനോട് നിര്‍ദേശിച്ചിട്ടുണ്ട്. യോഗി ഇവരുടെ വീട് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സൂചന. അമിത് ഷാ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ സംഭവം വിവാദമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി നേരിട്ട് രംഗത്തിറങ്ങിയത്.

ശബരിമലയില്‍ ബിജെപി നേതാക്കള്‍ക്ക് ആശയക്കുഴപ്പം... സിപിഎമ്മിനെ ഹിന്ദുവിരുദ്ധരാക്കാന്‍ നീക്കം!!ശബരിമലയില്‍ ബിജെപി നേതാക്കള്‍ക്ക് ആശയക്കുഴപ്പം... സിപിഎമ്മിനെ ഹിന്ദുവിരുദ്ധരാക്കാന്‍ നീക്കം!!

ആപ്പിൾ എക്സ്ക്യൂട്ടിവ് വിവേക് തിവാരിയുടെ മരണത്തിന് യോഗി സർക്കാർ മറുപടി പറയണമെന്ന് കുടുംബംആപ്പിൾ എക്സ്ക്യൂട്ടിവ് വിവേക് തിവാരിയുടെ മരണത്തിന് യോഗി സർക്കാർ മറുപടി പറയണമെന്ന് കുടുംബം

English summary
up minister says criminala shot dead always
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X