കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീററ്റിലെ പ്രക്ഷോഭ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്; തോക്കുമായി പ്രക്ഷോഭകാരികള്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീററ്റില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസ് പുറത്ത് വിട്ടു. പൊലീസുകാരെ അക്രമിക്കുന്ന പ്രക്ഷോഭകാരികളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. നീല നിറത്തിലുള്ള ജാക്കറ്റില്‍ മുഖംമൂടി ധരിച്ച ഒരാള്‍ തോക്കുമായി ചുറ്റിനടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാഴ്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ സംസ്ഥാനത്തൊട്ടാകെ 16 പേര്‍ മരിച്ചപ്പോള്‍ മീററ്റില്‍ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്.

അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ പലതിലും വെടിയേറ്റ മുറിവുകളുണ്ടെങ്കിലും പ്ലാസ്റ്റിക് ഉരുളകളും റബ്ബര്‍ ബുള്ളറ്റുമല്ലാതെ തങ്ങള്‍ മറ്റൊന്നും ഉപയോഗിച്ചില്ലെന്ന് പൊലീസ് പറയുന്നു. ബിജ്നോര്‍ മാത്രമാണ് വെടിവയ്പില്‍ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് സമ്മതിച്ച ഏക സ്ഥലം.

 caaprotest-

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ പൊലീസിനെ ആക്രമിച്ചുവെന്ന അവകാശവാദത്തെ ന്യായീകരിക്കുന്നതിനാണ് വീഡിയോ പുറത്തുവിട്ടത്. 21 ജില്ലകളിലായി നടന്ന അക്രമത്തില്‍ 288 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അറുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റത് വെടിയേറ്റാണെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് പറഞ്ഞു. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് നിരോധിച്ച 500 വെടിത്തിരകളാണ് പൊലീസ് കണ്ടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകള്‍, ചെയ്ത കാര്യം ശരിയാണോയെന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബുധനാഴ്ച ലഖ്നൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും സിസിടിവി ക്യാമറകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പൊലീസ് ഈ ആഴ്ച ആദ്യം പുറത്ത് വിട്ടിരുന്നു. പോലീസ് വെടിവയ്പില്‍ നിരപരാധികള്‍ മരിച്ചുവെന്ന് ആക്ഷേപവുമായി പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഡിസംബര്‍ 19ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തുവിട്ടത്.

English summary
UP Police releases video of Meerut violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X