ഗോവധം ആരോപിച്ച് യുവാവിനെതിരെ ക്രൂരപീഡനം: 5 പൊലീസുകാർക്കെതിരെ നടപടിയെടുത്ത് യുപി സർക്കാർ
ലഖ്നൌ: ഗോവധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യുപി പൊലീസ്. ഉത്തർപ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരനായ മുസ്ലിം യുവാവായിരുന്നു ക്രൂരപീഡനത്തിന് ഇരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എസ് സത്യപാലിന്റെ നേതൃത്വത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ക്രൂരമായ പീഡനമായിരുന്നു യുവാവിന് നേരെ ഉണ്ടായത്. ഒരു പോലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ്, നാല് കോൺസ്റ്റബിൾമാർ, രണ്ട് 'അജ്ഞാതരായ' വ്യക്തികൾ എന്നിവർ ചേർന്ന് മകന്റെ മലദ്വാരത്തിലേക്ക് വടി കുത്തിയിറക്കി ഷോക്കടിപ്പിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ അമ്മ ആരോപിച്ചത്. ഒടുവില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം 100 രൂപ നൽകി വിട്ടയക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്.
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍

പോലീസ് യുവാവിന്റെ മെഡിക്കൽ-ലീഗൽ റിപ്പോർട്ട് പരിഗണിക്കുകയും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയും ചെയ്തതിനെത്തുടർന്ന് അന്വേഷണം നടത്താൻ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഒപി സിംഗ് ഡാറ്റാഗഞ്ച് സർക്കിൾ ഓഫീസറായ പ്രേം കുമാർ ഥാപ്പയോട് നിർദ്ദേശിക്കുകയായിരുന്നു. ഐപിസി സെക്ഷൻ 342 (തെറ്റായ തടവ്), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നിവയ്‌ക്കൊപ്പം മറ്റ് പ്രധാന വകുപ്പുകളും ചേർത്താണ് പൊലീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ അഞ്ച് പോലീസുകാർക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. അന്യായമായി തടങ്കലിലാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ഞങ്ങൾ അവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് സൂപ്രണ്ട് (എസ്പി) (സിറ്റി) പ്രവീൺ സിംഗ് ചൗഹാൻ പറഞ്ഞു. ഈ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തും. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഞങ്ങൾ കുടുംബത്തോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications