കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ക്ക് 51 കോടി, മുന്‍മന്ത്രിയെ പോലീസ് തിരയുന്നു

Google Oneindia Malayalam News

ലഖ്‌നൊ: പാരീസില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബി എസ് നേതാവ് ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ പോലീസ് കേസെടുത്തു. ഖുറേഷിയെ കണ്ടെത്താന്‍ വേണ്ടി പോലീസ് സംഘം തിരച്ചില്‍ നടത്തുകയാണ്. പാരീസിലെ ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസില്‍ കൂട്ടക്കൊല നടത്തിയവരെ ന്യായീകരിച്ച ഖുറേഷിയുടെ വാക്കുകള്‍ വിവാദമായിരുന്നു.

charlie-hebdo-2

എന്നാല്‍ തീവ്രവാദികള്‍ക്ക് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത ഖുറേഷി പിന്നീട് നിഷേധിച്ചു. താന്‍ അത്തരത്തില്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രിയായ ഖുറേഷി ഇതാദ്യമായിട്ടല്ല ഇത്തരം വിവാദത്തില്‍ അകപ്പെടുന്നത്. പ്രവാചകനെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിക്കപ്പെട്ട ഡാനിഷ് പത്രപ്രവര്‍ത്തകനെ വധിക്കുന്നവര്‍ക്ക് 51 കോടി നല്‍കുമെന്ന് 2006 ല്‍ ഇയാള്‍ പറഞ്ഞിരുന്നു.

charlie-hebdo-1

ഇത്തരം പ്രസ്താവനകള്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് ഐ ജി എ സതീഷ് ഗണേഷ് പറഞ്ഞു. നമ്മുടെ നാട്ടില്‍ നിയമം ലംഘിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ഖുറേഷിയുടെ പ്രസ്താവന പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്ന് ഉത്തര്‍ പ്രദേശ് എ ഡി ജി പി മുകുള്‍ ഗോയല്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.

hajiyakoobqureshi

പാരീസിലെ ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസില്‍ 12 പേരെ കൂട്ടക്കൊല ചെയ്ത നടപടിയെ ലോകം മുഴുവന്‍ അപലപിക്കുമ്പോഴാണ് മുന്‍ മന്ത്രിയുടെ ഈ വിവാദ പ്രസ്താവന. പ്രവാചകനെ അപമാനിക്കുന്നവരെ പ്രവാചകന്റെ അനുയായികള്‍ ശിക്ഷിക്കും എന്നും ഹാജി യാക്കൂബ് ഖുറേഷി പറഞ്ഞു. പ്രവാചകനെ നിന്ദിക്കുന്നവര്‍ പാരീസിലെ ജേര്‍ണലിസ്റ്റുകളെ പോലെ മരണം ക്ഷണിച്ചുവരുത്തുകയാണ് എന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി.

English summary
Uttar Pradesh Police to arrest BSP leader Yakub Qureshi who announced Rs 51 crore reward for Paris attackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X