ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിക്ക് കാർ അപകടത്തിൽ ഗുരുതര പരിക്ക്: അമ്മയും ബന്ധുവും മരിച്ചു!!
റായ്ബറേലി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്ക് കാർ അപകടത്തിൽ ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മയും ബന്ധുവും അപകടത്തിൽ മരിച്ചു. പെൺകുട്ടിയുടെ അഭിഭാഷകയും അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. തലസ്ഥാനമായ ലഖ്നൊവിൽ നിന്ന് 45 കിലോമീറ്റർ അകലെവെച്ചാണ് അപകടം. അഭിഭാഷകന്റെുയും പെൺകുട്ടിയുടേയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും ലഖ്നൊവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റായ് ബറേലിയിലെ ജില്ലാ ജയിലിൽ ബന്ധുവിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. കാറിലുണ്ടായിരുന്ന നാല് പേർക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബിജെപി എംഎൽഎ കുൽദീപ് സിംഗാറിനെതിരെയാണ് പെൺകുട്ടി ലൈംഗികാരോപണമുന്നയിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് പെൺകുട്ടിയുടെ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ, അപകടസമയത്ത് പൊലീസുകാർ ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നാവ എസ്പി അറിയിച്ചിട്ടുണ്ട്.

ബിജെപി എംഎൽഎ കുൽദീപ് സെങ്കാറിനെതിരെ ലൈംഗികാരോപണമുന്നയിച്ചതോടെ കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുയായിരുന്നു. ആയുധ നിയമത്തിന്റെ പേരിൽ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലെടുത്തയാളാണ് മരിച്ചത്. പീഡനക്കേസിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയും കുടുംബവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
നാല് തവണ എംഎൽഎയായ കുൽദീപ് സെങ്കാർ ഉത്തർപ്രദേശിലെ ബംഗമാരു നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഉന്നാവോ പീഡനക്കേസിൽ കുൽദീപ് സിംഗിനെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തിയ സിബിഐ കേസ് അന്വേഷിച്ചുവരികയാണ്. 2017 ജൂൺ 4ന് രാത്രി എട്ട് മണിക്ക് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications