ഉത്തര്‍പ്രദേശ്:വഖഫ് ബോര്‍ഡുകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍,സുന്നി,ഷിയ ബോര്‍ഡുകള്‍ പിരിച്ചുവിടും

Subscribe to Oneindia Malayalam

ലഖ്‌നൗ: സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകള്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.വഖഫ് ബോര്‍ഡികള്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തസത്തിലാണ് പിരിച്ചുവിടല്‍ തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്ന കാരണം.

വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കിയതായി വഖഫ് മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ ഷിയ,സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ ക്രമക്കേടുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ എന്നിവര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. അസം ഖാന്‍ ബോര്‍ഡിനു കീഴിലുള്ള സ്വത്തുക്കള്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

xyogi-adityanath1

നിയമ വശങ്ങളെല്ലാം പഠിച്ചതിനു ശേഷമായിരിക്കും നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും അസം ഖാന്‍ പറഞ്ഞു.

English summary
UP to scrap Shia, Sunni waqf boards after graft plaints
Please Wait while comments are loading...