കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ കൗതുകം, ഈ മണ്ഡലത്തിലെ പോരാട്ടം 'മകനും മരുമകളും' തമ്മിൽ

  • By Akhil Prakash
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ചൂടിലാണ് ഉത്തർ പ്രദേശ്. മൂന്ന് ഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉത്തർ പ്രദേശിൽ ഇന്ന് നടക്കുന്നത് നാലാം ഘട്ട തിരഞ്ഞെടുപ്പാണ്. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവ്, ലഖ്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ 59 സീറ്റുകളിലാണ് ജനം വിധിയെഴുതുന്നത്. അതിനിടയിൽ ശ്രദ്ധേയമാകുകയാണ് സിറത്തു നിയമസഭാ മണ്ഡലത്തിലെ പോരാട്ടം. മണ്ഡലത്തിലെ മകനും മരുമകളും പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത.

ബിജെപിയുടെ ഉപമുഖ്യമന്ത്രി ആയ കേശവ് പ്രസാദ് മൗര്യ ആണ് സിറത്തുവിലെ ബിജെപി സ്ഥാനാർത്ഥി. സിറത്തു തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദേശവും അദ്ദേഹത്തെ നേരിടുന്നത് സമാജ്‌വാദി പാർട്ടിയുടെ പല്ലവി പട്ടേലാണ്. സിറത്തുവിലാണ് പല്ലവിയുടെ ഭർത്താവിന്റെ വീട്. മണ്ഡലത്തിന്റെ സ്വന്തം മരുമകൾ എന്ന നിലയിലാണ് സമാജ്‌വാദി പാർട്ടി പ്രചരണം നടത്തുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലിന്റെ മൂത്ത സഹോദരി കൂടിയാണ് പല്ലവി. തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ മകൻ മരുമകൾ പോരാട്ടം എന്ന നിലയിലാണ് മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുന്നത്.

keshavprasadandpallavipatel


''ഇന്ന് സിറത്തുവിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകൾക്ക് കേശവ് പ്രസാദ് മൗര്യ ആണ് കാരണക്കാരൻ. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണമെന്ന ജനങ്ങളുടെ ആ ഗ്രഹം നിറവേറ്റാനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ സോൺ ലാൽ പട്ടേലിന്റെ മകളാണ്. കേശവ് മൗര്യയെപ്പോലുള്ളവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം'' സിറത്തുവിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പല്ലവി പറഞ്ഞു. "നിങ്ങളുടെ മരുമകൾ ഇവിടെ നിന്ന് മത്സരിക്കുന്നു, അവൾക്ക് ശക്തി നൽകൂ" തുടർന്ന് സംസാരിച്ച അഖിലേഷ് യാദവ് പറഞ്ഞു.

ആര്‍എസ്എസ്-3, എസ്ഡിപിഐ-2,കോണ്‍ഗ്രസ്-1; രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടിആര്‍എസ്എസ്-3, എസ്ഡിപിഐ-2,കോണ്‍ഗ്രസ്-1; രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി

പല്ലവിക്ക് പിൻതുണ നൽകാൻ ഭാര്യ ഡിംപിൾ യാദവിനെയും കൂട്ടിയെത്തിയ അഖിലേഷ് വൻ റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. അതേ സമയം മയൂര നാമനിർദേശ പത്രിക സമർപ്പിക്കും നേരം ബിജെപി ദേശീയ അധ്യക്ഷൻ നദ്ദ നേരിട്ടെത്തി പിന്തുണ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പല്ലവിയെ എതിരാളിയായി കാണുന്നില്ല എന്ന് പറഞ്ഞ മയൂര തന്റെ തെരഞ്ഞെടുപ്പ് പ്രസം ഗങ്ങളിലെല്ലാം അഖിലേഷ് യാദവിനെയാണ് ലക്ഷ്യം വക്കുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളായ നിതിൻ ഗഡ്കരി, ധർമേന്ദ്ര പ്രധാൻ എന്നിവരും ഹാസ്യനടൻ രാജു ശ്രീവാസ്തവയും മൗര്യയ്ക്കുവേണ്ടി പ്രചാരണം നടത്താൻ സിറത്തുവിൽ എത്തിയിരുന്നു.

തമിഴ്നാട്ടിൽ കോൺഗ്രസിന്റെ മിന്നും പ്രകടനം; നേടിയത് 592 സീറ്റുകൾ..നേട്ടം കൊയ്ത് ചെറുപാർട്ടികളുംതമിഴ്നാട്ടിൽ കോൺഗ്രസിന്റെ മിന്നും പ്രകടനം; നേടിയത് 592 സീറ്റുകൾ..നേട്ടം കൊയ്ത് ചെറുപാർട്ടികളും

Recommended Video

cmsvideo
യുപിയില്‍ ബിജെപി റാലിയില്‍ നിന്ന് മടങ്ങുന്നവര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം

English summary
UP seat where the fight between the son and daughter-in-law of the constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X