സിനിമാ കഥയെ വെല്ലും; വിവാഹത്തിന് തൊട്ടുമുന്‍പ് തോക്കുമായെത്തിയ കാമുകി വരനുമായി രക്ഷപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ഹാമിര്‍പൂര്‍: സിനിമാ കഥയെപോലും വെല്ലുന്ന തരത്തില്‍ കാമുകി കാമുകനെ തട്ടിക്കൊണ്ടുപോകുന്ന രംഗത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഞെട്ടലിലാണ് ഒരു വിവാഹത്തിനെത്തിയ ബന്ധുക്കളും അതിഥികളും. ഉത്തര്‍ പ്രദേശിലെ ഹാമിര്‍പൂരിനടുത്തായിരുന്നു സംഭവം. മുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് രണ്ട് എസ്‌യുവി വാഹനം വിവാഹ മണ്ഡപത്തിന് മുന്‍പില്‍ എത്തുന്നതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം.

വാഹനങ്ങളില്‍ നിന്നും പത്തോളംപേര്‍ ചാടിയിറങ്ങി. ഇവരില്‍ തോക്കുമായി ഒരു യുവതി വരന്റെ അടുത്തെത്തുകയും കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. വരന്‍ അശോകിന്റെ കാമുകി ഭാരതി യാദവ് ആണ് തോക്കുമായെത്തിയതെന്ന് വരന്റെ വീട്ടുകാര്‍ പിന്നീട് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

lovers-6

മൗദാഹയിലെ പെണ്‍കുട്ടിയുമായിട്ടായിരുന്നു അശോകിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാമുകിയെ അറിയിക്കാതെയായിരുന്നു വിവാഹം എന്നു പറയുന്നു. ഒരുമിച്ചു ജോലി ചെയ്യുന്ന അശോകും ഭാരതിയും പത്തുമാസത്തോളമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് ഭാരതി ഒരുസംഘം ആളുകള്‍ക്കൊപ്പമെത്തി നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയത്. തട്ടിക്കൊണ്ടുപോയശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അശോകിന്റെ പിതാവ് അറിയിച്ചു. പോലീസ് തിരച്ചില്‍ തുടരുകയാണ്.


English summary
UP: Spurned lover arrives in SUV, abducts groom from wedding at gunpoint
Please Wait while comments are loading...