കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് ദിനത്തില്‍ മൃഗങ്ങളെ ബലി നല്‍കില്ലെന്ന് മുസ്ലീങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മുസ്ലീം സമുദായത്തിന്റെ പ്രധാന ആഘോഷമായ ബലി പെരുന്നാളിന്റെ പ്രധാന പ്രത്യേകത തന്നെ മഗൃങ്ങളെ ബലി നല്‍കുന്നതാണ്. എന്നാല്‍, ഉത്തര്‍ പ്രദേശിലെ സാന്റ് കബിര്‍ നഗര്‍ ജില്ലയിലെ മുഷ്‌റ ഗ്രാമത്തിലെ മുസ്ലീങ്ങള്‍ ബലി പെരുന്നാള്‍ ദിനത്തിലും മൃഗങ്ങളെ ബലി നല്‍കില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്.

നേരത്തെ ഇരു സമുദായങ്ങള്‍ തമ്മില്‍ കലാപമുണ്ടായ സ്ഥലമാണ് ഇവിടം. അതുകൊണ്ടുതന്നെ സമാധാന ശ്രമത്തിന്റെ ഭാഗമായി ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ പെരുന്നാള്‍ ദിനത്തിലുള്ള മൃഗബലി നിരോധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് നിരോധനം. ഗ്രാമവാസികളുടെ ആടുകളെ മൂന്നു ദിവസത്തേക്ക് പിടിച്ചെടുക്കുകയും പിന്നീട് വിട്ടു നല്‍കുകയുമാണ് പതിവ്.

goats-being-taken-to-a-market

സമാധാനകാംഷികളായ മുസ്ലീങ്ങള്‍ ബലപ്രയോഗത്തിലൂടെ ബലിപെരുന്നാള്‍ ആഘോഷിക്കാനും ആഗ്രഹിക്കുന്നില്ല. എല്ലാവിഭാഗക്കാരും സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞു. 2007ല്‍ നടന്ന കലാപത്തിനുശേഷം 34 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് ജാമ്യം നല്‍കിയത്.

ബുധനാഴ്ചമുതല്‍ ആടുകളെ പിടിച്ചെടുക്കുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ റാം ബരന്‍ യാദവ് പറഞ്ഞു. മൂന്നുദിവസം ഇവയെ കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടുനില്‍കും. കനത്ത സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 25നാണ് ഇവിടങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

English summary
UP village doesn't sacrifice goats on Bakra Eid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X