വികസനം ഒന്നുമില്ല; യുപിയിലെ ഗ്രാമത്തിന്റെ പേര് നാട്ടുകാര്‍ മാറ്റി; പേര് കേട്ടാല്‍ ഞെട്ടും

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: വികസനം എത്തിനോക്കാത്ത അനേകം ഗ്രാമങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. കാലങ്ങളായി മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇവരെ പുറംതള്ളിയതോടെ പ്രാചീനകാലത്തെ സൗകര്യങ്ങളോടെയാണ് ഇവരുടെ ജീവിതം. ഇത്തരത്തില്‍ സര്‍ക്കാര്‍ അവഗണിച്ച ഒരു ഗ്രാമത്തിന്റെ പേരുമാറ്റി ഗ്രാമീണര്‍ പകരംവീട്ടിയിരിക്കുകയാണ്.

പിഒകെ എന്നാണ് ഇവര്‍ ഗ്രാമത്തിന് നല്‍കിയ പേര്. പാക്കിസ്ഥാന്റെ ഭാഗമായ കാശ്മീര്‍ എന്നര്‍ഥം വരുന്നതാണ് പിഒകെ. തങ്ങളെ അവഗണിച്ചതിന് ഇതിനും നല്ലൊരു പേരിടാനില്ലെന്ന് കാണ്‍പൂര്‍ ജില്ലയിലെ സിമ്രന്‍പൂര്‍ ഗ്രാമവാസികള്‍ പറയുന്നു. ഇലക്ട്രിസിറ്റി, റോഡ്, സ്‌കൂള്‍, ആശുപത്രി എന്നിവയൊന്നും ഗ്രാമത്തിനില്ല.

up

നേരത്തെ വെള്ളമെടുക്കാന്‍ ഉണ്ടായിരുന്ന കുഴല്‍ക്കിണര്‍ പമ്പ് ഇപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടമാണ്. പമ്പില്‍ പശുക്കളെയും മറ്റും കെട്ടിയിടാനും ഉപയോഗിക്കുന്നു. അടുത്തിടെ ബിജെപി എംഎല്‍എ അഭിജീത് സിങ്ങിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നേരത്തെ എസ്പി എംഎല്‍എയെ സമീപിച്ചപ്പോഴും അവഗണിക്കുകയായിരുന്നു.

അടുത്ത പ്രദേശമായ ദൗലത്പൂര്‍ വരെ മാത്രമാണ് ഇലക്ട്രിസിറ്റിയും മറ്റു സൗകര്യങ്ങളും എത്തിയത്. പിന്നീടങ്ങളോട്ട് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. എംപി, എംഎല്‍എ തുടങ്ങിയവര്‍ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഗ്രാമീണര്‍ക്ക് മാത്രം യാതൊരു സഹായവും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ പേരുമാറ്റം അത്യാവശ്യമാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു.


English summary
UP villagers to rename village as ‘PoK’ to protest against lack of facilities
Please Wait while comments are loading...