എന്‍ഡിഎയില്‍ തുടരാന്‍ ആഗ്രഹമില്ല..... ബീഹാറില്‍ കലാപക്കൊടിയുമായി ഉപേന്ദ്ര കുശ്വാഹ
ദില്ലി: മുന്നണി വിടുമെന്ന സൂചന ശക്തമായി ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ. ബിജെപി ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും അടിമയാണെന്ന് കുശ്വാഹ ആരോപിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് തൊട്ടുമുമ്പ് അദ്ദേഹം സഖ്യം വിടുമെന്നാണ് സൂചന. ബിജെപി മുന്നോട്ട് വെച്ച രണ്ട് സീറ്റുമായി ഒരു തരത്തിലും സഖ്യവുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് അദ്ദേഹം നിലപാട്. ഇതാദ്യമായി അദ്ദേഹം ബിജെപി നേതൃത്വത്തെ തുറന്ന് വെല്ലുവിളിച്ചിരിക്കുകയാണ്.
ബീഹാര്‍ എന്‍ഡിഎയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ചാണ് നിതീഷ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കുശ്വാഹ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മാനദണ്ഡമെങ്കില്‍ ജെഡിയുവിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപി അടുത്ത തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. നേരത്തെ കുശ്വാഹയെ അമിത് ഷാ നേരിട്ട് വിളിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുശ്വാഹ ബിജെപിയുമായി ഇടഞ്ഞു
ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ് കുശ്വാഹ. പക്ഷപാതപരമായ പെരുമാറ്റമാണ് ബിജെപിക്കുള്ളതെന്നും നിതീഷ് പറയുന്നത് കേട്ടാണ് അവര്‍ നടക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹം തുറന്നടിച്ചത്. നേട്ടവും നഷ്ടവും ഒരു സഖ്യമാവുമ്പോള്‍ ഉണ്ടാവും. എന്നാല്‍ നിതീഷ് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ആര്‍എല്‍എസ്പിയെ ഒഴിവാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കുറഞ്ഞ സീറ്റോ?
കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ പാര്‍ട്ടി ജയിച്ചിട്ടുണ്ട്. നിതീഷിന്റെ പാര്‍ട്ടിയേക്കാള്‍ സീറ്റുണ്ട് ഞങ്ങള്‍ക്ക്. എന്നിട്ടും ഒരു സീറ്റ് കുറച്ചു. നാല് സീറ്റില്‍ മത്സരിക്കാനാണ് ആര്‍എല്‍എസ്പി തീരുമാനിച്ചത്. എന്നാല്‍ ബിജെപിയും ജെഡിയുവും ചേര്‍ന്ന് ഞങ്ങളെ ചതിച്ചു. നിലവിലെ സീറ്റ് വിഭജനത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നും കുശ്വാഹ തുറന്നടിച്ചു. ബിജെപിക്കും ജെഡിയുവിനും 17 സീറ്റുകള്‍ വീതം ലഭിക്കുമ്പോള്‍ പാസ്വാന്റെ പാര്‍ട്ടി നാലും ബാക്കിയുള്ള രണ്ട് സീറ്റ് ആര്‍എല്‍എസ്പിക്കും നല്‍കാമെന്നാണ് ബിജെപി പറഞ്ഞിരുന്നത്.

വലിയ വോട്ടുബാങ്കല്ല
കുശ്വാഹ ബീഹാറിലെ കര്‍ഷക വിഭാഗമാണ്. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനമാണ് ഇവരുള്ളത്. അതുകൊണ്ട് ഇവര്‍ ഇല്ലെങ്കിലും വലിയ പ്രശ്‌നമില്ല എന്ന നിലപാടിലാണ് ബിജെപി. അതേസമയം നിതീഷിന്റെ പിണക്കുന്നത് തോല്‍വി ചോദിച്ച് വാങ്ങുന്നതിന് തുല്യമാണെന്ന് അമിത് ഷാ കരുതുന്നു. അതേസമയം കുശ്വാഹ വിചാരിച്ചാല്‍ സുപ്രധാന മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കും. ഇവര്‍ മുസ്ലീം ദളിത്, യാദവ് വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

എന്‍ഡിഎ വിടും
ജെഡിയുവുമായുള്ള അമിത ബന്ധം കാരണം എന്‍ഡിഎ വിടുമെന്നാണ് കുശ്വാഹ സൂചിപ്പിക്കുന്നത്. ആര്‍ജെഡിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ ഇതിലേക്കുള്ള സൂചനയാണ്. അതേസമയം കുശ്വാഹ ഇവിടെയെത്തിയാല്‍ അത് നിതീഷിനും വലിയ തിരിച്ചടിയാകും. രാം വിലാസ് പാസ്വാനും കുശ്വാഹയുടെ അതേ അഭിപ്രായമാണ് ഉള്ളത്. നിലവില്‍ സംസ്ഥാനത്ത് ജെഡിയുവിന് അനുകൂല സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഇതുംകൂടി മനസ്സിലാക്കിയാണ് കുശ്വാഹ എന്‍ഡിഎ വിടാനൊരുങ്ങുന്നത്.

മഹാസഖ്യത്തിലേക്ക്
തേജസ്വിയെ കണ്ടത് മഹാസഖ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സൂചിപ്പിക്കാനാണ്. നേരത്തെ ലാലു പ്രസാദ് യാദവിനെയും അദ്ദേഹം കണ്ടിരുന്നു. അദ്ദേഹം കൂടി പ്രതിപക്ഷ നിരയിലെത്തിയാല്‍ അത് ബിജെപിക്ക് വലിയ തലവേദനയാകും. അഞ്ച് സീറ്റുകള്‍ കുശ്വാഹയ്ക്കായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ജെഡിയുവിന്റെ കോട്ടകളില്‍ കുശ്വാഹ എത്തുന്നതോടെ ആര്‍ജെഡി കൂടുതല്‍ നേട്ടമുണ്ടാക്കും. യാദവ വിഭാഗത്തിനോട് കുശ്വാഹയുമായി സഹകരിക്കാനും തേജസ്വി യാദവ് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications