യുപിയിൽ ബിജെപി എംപി പാർട്ടിവിട്ടു; പ്രതിഷേധം സീറ്റ് നൽകാത്തതിൽ, രാജിക്കത്ത് 'ചൗക്കീദാറിന്'
ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംപി പാർട്ടി വിട്ടു. പ്രധാനമന്ത്രിയുടെ ചൗക്കീദാർ ക്യാംപെയിനിന് കനത്ത അടി നൽകികൊണ്ടായിരുന്നു രാജി. ര്‍ട്ടി ഓഫീസില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ആള്‍ക്കാണ് അന്‍ഷുല്‍ വെര്‍മ രാജിക്കത്തും മറ്റു രേഖകളും നല്‍കിയാണ് രാജി വെച്ചത്.
നോട്ട് നിരോധനത്തിനെതിരെ അന്വേഷണം, ജിഎസ്ടി പുനഃപരിശോധിക്കും, തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക!
ഹര്‍ദോയിയില്‍ നിന്നുള്ള എംപി അന്‍ഷുല്‍ വെര്‍മയാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. മണിക്കൂറുകള്‍ക്കകം മുന്‍ മുഖ്യമന്ത്രിയും സമാജ് വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച അന്‍ഷുല്‍ എസ്പിയില്‍ ചേരുകയും ചെയ്തു. ബിജെപി ഓഫീസിലെ കാവല്‍ക്കാരന് എംപി രാജിക്കത്ത് നല്‍കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
എപ്പോഴും അന്‍ഷുല്‍ ആയി തുടരുമെന്നും ചൗക്കീദാര്‍ ആകാനില്ലെന്നും മുന്‍ ബിജെപി നേതാവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിങ്ങള്‍ എത്ര പേര്‍ക്ക് നിങ്ങളുടെ മക്കളെ കാവല്‍ക്കാരാക്കാന്‍ ആഗ്രഹമുണ്ട്? ഇതെല്ലാം വെറും കെട്ടുകാഴ്ച്ചകളും മുദ്രാവാക്യങ്ങളും മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എനിക്കൊരു കാര്യമേ പറയാനുള്ളൂ. ഞാന്‍ വികസനത്തിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത് അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.