'ധീരനായ' പൊലീസുകരന്‍ ഭാര്യയെ കൊന്നു

ഒരു അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ദേവനാരായണനെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെത്തുടര്‍ന്നുണ്ടായ നിരാശയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാസ്തറിലെ ജഗദല്‍പൂരിലുള്ള പൊലീസുകാരന്റെ വസതിയിലാണ് സംഭവം നടന്നത്
ഭാര്യയായ പ്രതിമ, മക്കളായ പൂജ (11) ആര്യന്‍ (6) എന്നിവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. അതിന് ശേഷം വെടിവച്ച് മരിയ്ക്കുകയായിരുന്നു. പൊലീസുകാരനും ഭാര്യയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എന്നാല്‍ കുട്ടികള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ചയാണ് ദേവനാരായണന്‍ ജഡ്ജിനെ മര്‍ദ്ദിച്ചതായി ആരോപിയ്ക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്‌പെന്‍ഷനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാകാം ഉദ്യോഗസ്ഥനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications