കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം പറഞ്ഞത് പറ്റില്ല, ദില്ലിയെ പൈതൃകനഗരമായി പ്രഖ്യാപിക്കണമെന്ന് കെജ്രിവാള്‍

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിക്ക് യുനെസ്‌കോയുടെ പൈതൃകനഗരം പദവി നിഷേധിക്കുന്ന മോദി സര്‍ക്കാരിനോട് അരവിന്ദ് കെജ്രിവാളിന് അതൃപ്തി. യുനെസ്‌കോയുടെ പൈതൃകനഗരമാകാനായി ദില്ലി സമര്‍പ്പിച്ച ശുപാര്‍ശ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ദില്ലിക്ക് പൈതൃകനഗരം പദവി കിട്ടാനായി വിദേശ കാര്യമന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദില്ലി സര്‍ക്കാര്‍.

ജര്‍മനിയില്‍ മുപ്പത്തൊമ്പതാമത് ലോക പൈതൃക സമ്മേളനം നടക്കാനിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തത് എന്നത് ദില്ലിയെ കൂടുതല്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ പൈതൃക നഗരം പദവി ദില്ലിയുടെ വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയാണ് കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

kejriwal

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഹെറിറ്റേജ് ആണ് ദില്ലി സര്‍ക്കാരിന് വേണ്ടി നോമിനേഷന്‍ തയ്യാറാക്കിയത്. അടുത്ത വര്‍ഷത്തോടെ ദില്ലിയെ പൈതൃക നഗരമാക്കി പ്രഖ്യാപിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തോട് ദില്ലിയുടെ ശുപാര്‍ശ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ടൂറിസം മന്ത്രി ജിതേന്ദര്‍ കോച്ചാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ മുന്നോട്ട് പോകുന്നത്.

എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ദില്ലിയുടെ പൈതൃകനഗരം പദവിക്ക് തടസ്സമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വികസനം മുന്‍നിര്‍ത്തി ദില്ലിക്കിപ്പോള്‍ പൈതൃകനഗരം പദവി വേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്രം എത്തിയതെങ്കില്‍ ഇതിന് നേര്‍ വിപരീതമാണ് ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം.

English summary
Days after the Central Government withdrew Delhi's nomination for a Unesco World Heritage City tag, the Arvind Kejriwal-led AAP government in the national capital is reportedly irked with the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X