കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമൂത്രം ഡെറ്റോളിനേക്കാള്‍ ഗുണം നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്

  • By Sruthi K M
Google Oneindia Malayalam News

പാറ്റ്‌ന: പശുക്കള്‍ മാതാവാണെന്ന് പറഞ്ഞതിനു പിന്നാലെ ഗോമൂത്രം പുണ്യമാണെന്നുള്ള അഭിപ്രായവുമായി ആര്‍ജെഡി അധ്യക്ഷ ലാലു പ്രസാദ് യാദവ് രംഗത്തെത്തി. ഗോമൂത്രം ഡെറ്റോളിനെക്കാള്‍ ഗുണം നല്‍കുമെന്നാണ് ലാലു പ്രസാദ് യാദവിന്റെ കണ്ടെത്തല്‍. ഗോമൂത്രം അണുനാശക ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാറ്റ്‌നയിലെ ഹോമിയോപ്പതി കോണ്‍ഫ്രണ്‍സില്‍ സംസാരിക്കവെയാണ് ഗോമൂത്രം ഔഷധ ഗുണമുള്ളതാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞത്. ഗോമൂത്രം മരുന്നാണെന്ന് പറയാനും ലാലുവിന് കാരണങ്ങളുണ്ട്. കുട്ടിക്കാലത്ത് കാല് മുറിയുമ്പോള്‍ മരുന്നായി ഗോമൂത്രമാണ് ഉപയോഗിച്ചതെന്നും ലാലു പറയുന്നു.

lalu3

ആന്റി സെപ്റ്റിക് ഔഷധമായും ഗോമൂത്രം ഉപയോഗിക്കാവുന്നതാണ്. ഡെറ്റോളിനു പകരം ഗോമൂത്രം ഉപയോഗിക്കാനാണ് ലാലുവിന്റെ നിര്‍ദ്ദേശം. ഇപ്പോള്‍ എല്ലാവരും ഇത്തരം മുറിവുകള്‍ക്കും മറ്റും ഡെറ്റോളാണ് ഉപയോഗിച്ചു വരുന്നതെന്നും ലാലു ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയ ഇല്ലാതെ എല്ലാ ചികിത്സകളും ഭേദമാക്കുന്ന വഴിയാണ് ഹോമിയോപ്പതി. രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യയിലെ ഈ ചികിത്സാ പദ്ധതി വളര്‍ന്നു വരുന്നുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കണമെന്നും ലാലു പറയുകയുണ്ടായി.

English summary
The Rashtriya Janata Dal president, Lalu Prasad Yadav, has stated that urine used to be an effective anti-septic in an emergency situation in the past.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X