കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അമേരിക്കയില്‍ നിന്ന് 40 ഡ്രോണുകള്‍ വാങ്ങും

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പ്രിഡേററര്‍ എന്നറിയപ്പെടുന്ന നിരീക്ഷണ ഡ്രോണുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. അമേരിക്കയില്‍ നിന്നാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ നിരീക്ഷണ ഡ്രോണുകളും പിന്നീട് സായുധ ഡ്രോണുകളുമാണ് വാങ്ങുക.

പാകിസ്താനെയും ചൈനയെയും ലക്ഷ്യം വച്ചാണ് നിരീക്ഷണ ഡ്രോണുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണ ഡ്രോണുകള്‍ ഉപയോഗിക്കും. പ്രിഡേറ്റര്‍ സി അവഞ്ചര്‍ ഡ്രോണുകള്‍ക്കായ് വ്യോമസേനയും രംഗത്തുണ്ട്.

Drones

ക്യാമറ, സെന്‍സര്‍, മിസൈല്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ വഹിക്കാന്‍ ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡോണുകള്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് കപ്പലുകളും മുങ്ങി കപ്പലുകളും പട്രോളിങ് സജീവമാക്കിയ സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി നാവികസേന ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ പദ്ധതിയിടുന്നത്.

സൈയുധ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായേക്കുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ചര്‍ച്ചയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്.

2015ല്‍ ഇത്തരം ഡ്രോണുകള്‍ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. യുഎസിലെ ജനറല്‍ ആറ്റോമിക്‌സാണ് ഇത്തരം പ്രിഡേറ്റര്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്. ഡ്രോണുകള്‍ ലഭിക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെയും 34 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമെന്റിന്റെയും അംഗീകാരം വേണം.

English summary
India is in talks with the United States to purchase 40 Predator surveillance drones, officials said, a possible first step towards acquiring the armed version of the aircraft and a development likely to annoy Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X