കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-ബൈഡന്‍ കൂടിക്കാഴ്ച ഇന്ന് : റഷ്യ യുക്രൈന്‍ വിഷയവും ചര്‍ച്ചയാകും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കൂടിക്കാഴ്ച നടക്കുന്നത്. പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. സൗത്ത് ഏഷ്യയിലെ പുതുതായി ഉണ്ടാകുന്ന സംഭവവികാസങ്ങളും ആഗോള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

യുക്രൈനിലെ നിലവിലെ സാഹചര്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ ഇറക്കുമതി ചെയ്തത്. ഈ തീരുമാനത്തിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെറിയ തോതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഓരോ രാജ്യത്തിന്റെയും വ്യക്തിഗത തീരുമാനങ്ങളാണെന്നായിരുന്നു വിഷയത്തിലെ പ്രതികരണം.

1

അതേ സമയം ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസിലെത്തിയിട്ടുണ്ട്. ഇന്ന് വാഷിംഗ്ടണില്‍ വച്ചാണ് ചര്‍ച്ച നടക്കുക. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും ചര്‍ച്ചയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റായി ജോ െൈബഡന്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നത്.

2

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവിലാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കത്തെ പ്രത്യക്ഷത്തില്‍ അമേരിക്ക എതിര്‍ത്തിട്ടില്ല. യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനം ഉപരോധങ്ങളുടെ ലംഘനമല്ലെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്.

3

റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി അടക്കം യുഎസ് നിര്‍ത്തിവച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യ ക്രൂഡ് വാങ്ങുമെന്ന തീരുമാനവുമായി മുന്നോട്ട് വന്നത്. 'റഷ്യയ്‌ക്കെതിരായ ഉപരോധത്തെ പിന്തുണയ്ക്കുക എന്നതാണ് എല്ലാ രാജ്യങ്ങളോടും നിര്‍ദേശിക്കാനുള്ളത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമാണെന്നു വിശ്വസിക്കുന്നില്ല. പക്ഷേ, ഈ സമയത്തെപ്പറ്റി ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തുമ്പോള്‍, നിങ്ങള്‍ എവിടെയാണു നില്‍ക്കുന്നതെന്നു ചിന്തിക്കണം. റഷ്യന്‍ നേതൃത്വത്തെ പിന്തുണയ്ക്കുമ്പോള്‍, അധിനിവേശത്തിനു കൂടിയാണു പിന്തുണ കിട്ടുന്നത്. അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും'- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

4

അതേ സമയം ബുച്ചയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ എംബസി അപലപിച്ചിരുന്നു. ബുച്ചയില്‍ റഷ്യ നടത്തിയ കൂട്ടക്കുരുതിയില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്.
മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. ബുച്ചയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ നടപടി വേണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യക്കെതിരെ വലിയ പ്രതിഷേധമാണ് ബുച്ച സംഭവത്തോടെ ഉണ്ടായത്.

5

കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കീവ് നഗരം സന്ദര്‍ശിച്ചിരുന്നു. കീവിലെ ബുച്ചയിലും ഇര്‍പിന്നിലും പുടിന്‍ നടത്ത യുദ്ധക്കുറ്റങ്ങള്‍ പുടിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും മേല്‍ തീരാകളങ്കമായിരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സന്ദര്‍ശന സമയം സാധാരണക്കാരായ ജനങ്ങളോടും പ്രധാനമന്ത്രി സംസാരിച്ചു. ഇങ്ങനെയാണ് ജനാധിപത്യവും ധൈര്യവും കാണപ്പെടേണ്ടതെന്നും യുക്രൈന്‍ ഡിഫന്‍സ് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. യുക്രൈന്‍ സ്വീകരിച്ച നിലപാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

6

യുക്രൈനെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീഴ്ത്താമെന്നാണ് പുടിന്‍ കരുതിയതെന്നും റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യന്‍ സേന വീഴുമെന്ന് റഷ്യ വിചാരിച്ചിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അവര്‍ അതില്‍ തെറ്റിപ്പോയി. യുക്രൈന്‍ ജനത സിംഹത്തിന്റെ ധൈര്യം കാണിച്ചു. യുക്രൈനിലെ ഹീറോ ആയ ഒരു ജനതയെയാണ് ലോകം കണ്ടത്. യുക്രൈന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചക്ക് ശേഷം ആന്റി ഷിപ്പ് മിസൈലുകളും യുകെ കവചിത വാഹനങ്ങളുമെല്ലാം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്

ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചർച്ച; മന്ത്രിമാരായ ജയശങ്കറും രാജ്നാഥ് സിംഗും യുഎസിലെത്തിഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചർച്ച; മന്ത്രിമാരായ ജയശങ്കറും രാജ്നാഥ് സിംഗും യുഎസിലെത്തി

Recommended Video

cmsvideo
125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

English summary
US President Joe Biden and Indian PM Narendra Modi meeting to be held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X