കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരായാലും ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും അത് യുഎസ്-ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല. ഇന്ത്യയും അമേരിക്കയും തമ്മിലുളളത് ഉഭയകക്ഷി ബന്ധം ആണെന്നും പ്രസിഡണ്ട് മാറുന്നത് ബന്ധത്തെ ബാധിക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ഇന്ത്യയുടെ അമേരിക്കയും തമ്മിലുളള ശക്തമായ നയതന്ത്ര പങ്കാളിത്ത ബന്ധത്തിനെ വളരെ വലിയ വില കല്‍പ്പിക്കുന്നു എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ജോ ബൈഡന്റെ കാര്യത്തിലും ഡൊണാള്‍ഡ് ട്രംപിന്റെ കാര്യത്തിലും ഒരുപോലെ ആണെന്നും ഹര്‍ഷ് ശ്രിംഗ്ല പറഞ്ഞു.

us

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാനം ഉഭയകക്ഷി പിന്തുണയാണ്. അത് കോണ്‍ഗ്രസിലും പൊതുവെയും കാണാവുന്നതാണ്. അമേരിക്കയുമായി നല്ല ബന്ധം രൂപപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന തരത്തിലുളള ശക്തവും ബഹുമുഖവുമായിട്ടുളള ഒരു ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെന്നും ഹര്‍ഷ് ശ്രിംഗ്‌ള വ്യക്തമാക്കി. ഡിഡബ്ല്യൂ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഇന്ത്യയും അമേരിക്കയും പിന്‍പറ്റുന്നത് ഒരേ മൂല്യങ്ങളും തത്ത്വങ്ങളുമാണ്. അത് മാത്രമല്ല ഉഭയകക്ഷി തലത്തിലും പ്രാദേശിക തലത്തിലും മറ്റ് ബഹുമുഖ തലങ്ങളിലും തന്ത്രപരമായി ഒരേ കാഴ്ചപ്പാടാണുളളതെന്നും ശ്രിംഗ്‌ള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപുമായി അടുത്ത ബന്ധമാണുളളത്. മാത്രമല്ല മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്കും നരേന്ദ്ര മോദിയുമായി നല്ല ബന്ധം ഉണ്ടായിരുന്നവെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

English summary
US presidential election result will not effect India-US relations, Says Foreign secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X