ദില്ലി: ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അസാധാരണ നീക്കകവുമായി യുഎസ് നാവികസേന
ദില്ലി: ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അസാധാരണ നീക്കകവുമായി യുഎസ് നാവികസേന. അനുമതിയില്ലാതെ ലക്ഷദ്വീപിന് സമീപത്തുള്ള ഭാഗത്ത് കപ്പൽ വിന്യാസം നടത്തിയെന്ന് യുഎസ് നാവികസേന തന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയുടെ മുൻകൂർ അനുമതിയില്ലാതെ എക്സ്ക്ലൂസീവ് ഇക്കണോമിക്സ് സോണിൽ ഫ്രീഡം ഓഫ് നാവിഗേഷൻ ഓപ്പറേഷൻ നടത്തിയെന്നാണ് യുഎസ് നാവിക സേന വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ സമുദ്രമേഖലയിൽ ഉന്നയിക്കുന്ന അവകാശ വാദങ്ങളെ വെല്ലുിവിളിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ശ്രമമെന്നും യുഎസ് നാവികസേന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എക്സ്ക്ലൂസീവ് ഇക്കണോമിക്സ് സോണിൽ യുഎസ് നാവികസേന അഭ്യാസം നടത്തിയെന്ന പ്രഖ്യാപനം നടത്തിയതോടെ ഇക്കാര്യം വിലയിരുത്താൻ ഇന്ത്യൻ അധികൃതർ ശ്രമം നടത്തിവരുന്നതായാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പതിവായി നടത്തിവരുന്ന ഫ്രീഡം ഓഫ് നാവിഗേഷനാണ് നടത്തിയിട്ടുള്ളതെന്നും നേരത്തെയും ഇത് ചെയ്തിട്ടുണ്ടെന്നുമാണ് യുഎസ് നാവിക സേന ഇതിന് നൽകുന്ന വിശദീകരണം. ഭാവിയിലും ഇത് തുടരുമെന്നും സേന വ്യക്തമാക്കി. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാഷ്ട്രത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ ഒരു തരത്തിലുള്ള രാഷ്ട്രീയമില്ലെന്നും നാവിക സേന വ്യക്തമാക്കി.
എന്നാൽ യുഎസ് നാവികസേന അഭ്യാസം നടത്തിയിട്ടുള്ളത് പ്രശ്നങ്ങളില്ലാത്ത മേഖലയിലാണെങ്കിൽ ഇത് പ്രശ്നമാക്കില്ലെന്നും സാധാരണ ഗതിയിലുള്ള ഗതാഗതത്തെ എതിർക്കുന്നില്ല. എന്നാൽ ഇന്ത്യയെ അറിയിക്കാതെ സൈനികഭ്യാസം നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
"2021 ഏപ്രിൽ 7 ന് യുഎസ് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. യുഎസ്‌എസ് ജോൺ പോൾ ജോൺസ് എന്ന യുഎസ് യുദ്ധക്കപ്പലാണ് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനധികൃതമായി പ്രവേശിച്ചിട്ടുള്ളത്. സൈനികാഭ്യാസം നടത്തി. ലക്ഷദ്വീപ് ദ്വീപിന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ദിശയിലാണ് കപ്പൽ നങ്കൂരമിട്ടത്.
സധാരണ ഗതിയിൽ "ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലോ സമുദ്ര മേഖലയിലോ സൈനികാഭ്യാസങ്ങൾ നടത്തുന്നതിന്മുൻകൂർ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ ഈ ഭാഗത്ത് പ്രവേശിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും യുഎസ് നാവികസേന പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ അമിതമായ സമുദ്ര അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നും യുഎസ് പ്രസ്താവനയിൽ പറയുന്നു.
യുഎസും ചൈനയും അടക്കം നിരവധി രാഷ്ട്രങ്ങൾ അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലും ഇത്തരത്തിൽ കപ്പലുകൾ നങ്കൂരമിടാറുണ്ട്. രാജ്യത്തിന്റെ 200 കിലോമീറ്റർ നോട്ടിക്കൽ മൈലിന് അകത്തുള്ള യാത്രകൾക്കും വിന്യാസങ്ങൾക്കും അനുമതി വേണമെന്നാണ് ഇന്ത്യ നിഷ്കർഷിക്കുന്നത്. എന്നാൽ യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications