കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരില്‍ അവശ്യവസ്തുക്കള്‍ എത്തിച്ച് ഗ്ലോബല്‍ കള്‍ച്ചര്‍ സ്ഥാപകന്‍; അഭിനന്ദനവുമായി യുഎസ് സെക്രട്ടറി

  • By News Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. യുഎസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ ബാധ ഏറ്റവും ദുരന്തം വിതച്ച മൂന്നാമത്തെ ലോകരാഷ്ട്രമാണ് യുഎസ്. അതേസമയം 1.15 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അതിനിടെ ഗ്ലോബല്‍ കള്‍ച്ചര്‍ സ്ഥാപകനായ അരുണ്‍ ശിവാഗിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് യു എസ് സെക്രട്ടറി പോംപിയോ. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവര്‍ത്തിയും സേവനങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നായിരുന്നു ട്വീറ്റ്. യുഎസ് കോണ്‍സുലേറ്റ് ചൈന്നൈ ഏപ്രില്‍ 16 ന് പങ്കുവെച്ച ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

corona

കൊറോണ വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ അരുണ്‍ശിവാഗ് സിയാദ് ഫൗണ്ടേഷന്‍, രാഗരശ്മി ഫൗണ്ടേഷന്‍ എന്നിവരുമായി ചേര്‍ന്ന് ബംഗളൂരില്‍ മെഡിസിനും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ എത്തിച്ച് നല്‍കിയിരിന്നു. 12000 കിലോ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് വിതരണം ചെയ്തത്. പി്ന്നാലെയാണ് അദ്ദേഹം അഭിനന്ദനവുമായി എത്തിയത്.

മേയ് 4 മുതല്‍ ആശ്വാസം, ചില ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കും; ലോക്ക് ഡൗണ്‍ ഫലപ്രദമായെന്ന് കേന്ദ്രംമേയ് 4 മുതല്‍ ആശ്വാസം, ചില ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കും; ലോക്ക് ഡൗണ്‍ ഫലപ്രദമായെന്ന് കേന്ദ്രം

കൊറോണ കാലത്ത് ഇന്ത്യയുടെ സഹകരണത്തെ അഭിനന്ദിച്ച് ഇദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു.

59000 പേരാണ് യുഎസില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. യുഎസിലെ 30 ശതമാനം കേസുകളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂജേഴ്‌സി, കാലിഫേര്‍ണിയ, പെന്‍സില്‍ വാനിയ എന്നീ സ്റ്റേറ്റുകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ രാജ്യത്ത് ഏറ്റവും അവസാനമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക പ്രകാരം 1008 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇന്നലെയായിരുന്നു. 73 മരണം. ഇതുവരെ 31787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് 129 ജില്ലകളാണ് ഹോട്ട്സ്പോട്ട് അല്ലങ്കില്‍ റെഡ്സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഇത് 170 ആയിരുന്നു. 325 ഗ്രീന്‍ സോണുകളില്‍ നിന്ന് 307 ആയി കുറച്ചിട്ടുമുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
US Secreatary Appreciate Global Culture Founder For His service During Covid-19 Pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X