കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ 2 ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായി; പിന്നിൽ ബിജെപി നേതാവും?

  • By Desk
Google Oneindia Malayalam News

ലക്നൗ: രാജ്യത്തെ ഷെൽട്ടർ ഹോമുകളിലെ അന്തേവാസികൾ സുരക്ഷിതരല്ലയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിലെ പ്രതാപ്ഗറിലുള്ള അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി എന്ന വാർത്തയാണ് വരുന്നത്.

കുഞ്ചിത്തണ്ണിയില്‍ നിന്ന് വീണ്ടും സ്ത്രീയുടെ ഉടല്‍!! കൈപ്പത്തിയും അരയ്ക്ക് താഴേക്കും ഇല്ല!! ദുരൂഹതകുഞ്ചിത്തണ്ണിയില്‍ നിന്ന് വീണ്ടും സ്ത്രീയുടെ ഉടല്‍!! കൈപ്പത്തിയും അരയ്ക്ക് താഴേക്കും ഇല്ല!! ദുരൂഹത

ബിഹാറിലെ മുസ്സാഫർപുർ ഷെൽട്ടർ ഹോമിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും എതിർക്കാൻ ശ്രമിച്ചവരെ കൊന്നുകുഴിച്ചുമൂടുകയും ചെയ്ത വാർത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതിന് പുറമെയാണ് രാജ്യത്തെ വിവിധ ഷെൽട്ടർ ഹോമുകളിൽ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ പുറത്തു വരുന്നത്.

ലൈംഗികപീഡനം

ലൈംഗികപീഡനം

ഉത്തർപ്രദേശിലെ ഡിയോറിയയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ നിന്നും രക്ഷപെട്ട് പുറത്തെത്തിയ 10 വയസുകാരി പെൺകുട്ടിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്തറിയിച്ചത്. രാത്രിയിൽ കാറിലെത്തി ആളുകൾ പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും രാവിലെ തിരിച്ചെത്തിക്കുകയും ചെയ്യും. ഷെൽട്ടർ ഹോം കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസില്ലാതെയാണ് ഷെൽട്ടർ ഹോം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തുകയായിരുന്നു. 18 പെൺകുട്ടികൾ ഈ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായിട്ടുണ്ട്.

26 പേർ

26 പേർ

ഇതേ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ഷെൽട്ടർ ഹോമിലും പരിശോധന നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്ന് പ്രതാപ്ഗർ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് അചാൽപുരിലെയും അഭുജാനഗറിലെയും രണ്ട് ഷെൽട്ടർ ഹോമിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായതായി കണ്ടെത്തിയത്.

 ബിജെപി നേതാവും

ബിജെപി നേതാവും

അഭുജാനഗറിലെ ഷെൽട്ടർ ഹോമിന്റെ നടത്തിപ്പുകാരൻ യുവമോർച്ചയുടെ ജില്ലാ മുൻ പ്രസിഡന്റും വ്യവസായിയുമായ റാം മിശ്രയാണ്. 16 പെൺകുട്ടികളെയാണ് ഇവിടെ നിന്നും കാണാതായത്. പെൺകുട്ടികൾ വിവിധ ജോലികൾക്കായി പുറത്തുപോയതാണെന്നും വൈകിട്ടോടെ തിരിച്ചെത്തുമെന്നുമാണ് ജില്ലാ ജഡിജിയോട് ഇയാൾ പറഞ്ഞത്. സ്ഥാപനത്തിലെ രേഖകൾ പിടിച്ചെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അചാൽപൂർ ഷെൽട്ടർ ഹോമിൽ 15 പെൺകുട്ടികളുണ്ടെന്നാണ് രേഖകളിലുള്ളത്. എന്നാൽ 11 പേർ എവിടെയാണെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.

 പണം തട്ടാൻ

പണം തട്ടാൻ

സർക്കാർ പണ്ടുകൾ വാങ്ങിയെടുക്കാനായി ഷെൽട്ടർ ഹോമിലെ രേഖകളിൽ കൂടുതൽ പേരുകൾ എഴുതി ചേർക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വൃത്തി ഹീനമായ സാഹചര്യത്തിലാണ് പല അഭയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ആവശ്യത്തിനുള്ള ഭക്ഷണമോ സ്ഥലസൗകര്യങ്ങളോ ഇല്ലാതെയാണ് ഫണ്ട് തട്ടിയെടുക്കാൻ കുട്ടികളെ കുത്തി നിറയ്ക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് സർക്കാരിന് വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ക്രമക്കേടുകൾ കണ്ടെത്തിയ അഭയകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ജില്ലാ ജഡ്ജി ശംഭു കുമാർ അറിയിച്ചു.

ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി.. മോഹൻലാലിനെ വെടിവെച്ച അലൻസിയറിനെതിരെ ജോയ് മാത്യുആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി.. മോഹൻലാലിനെ വെടിവെച്ച അലൻസിയറിനെതിരെ ജോയ് മാത്യു

English summary
Uttar Pradesh: 26 women missing from two shelter homes in Pratapgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X