• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര്‍ പ്രദേശില്‍ ഭാഗിക ലോക്ക്ഡൗണ്‍; എല്ലാ മത ചടങ്ങുകളും നിര്‍ത്തിവച്ചു, മരണം കൂടുന്നു

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലഖ്‌നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ഈ മാസം 26 വരെയാണ് നിയന്ത്രണം. ഇക്കാലയളവില്‍ എല്ലാ മത ചടങ്ങുകളും രാഷ്ട്രീയ പരിപാടികളും റദ്ദാക്കി. അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പലചരക്ക് കടകളും മരുന്ന് ഷാപ്പുകളും തുറന്നുപ്രവര്‍ത്തിക്കും. മൂന്ന് ജോലിക്കാരെ മാത്രമേ വെക്കാവൂ. എല്ലാ ഷോപ്പിങ് മാളുകളും കോപ്ലക്‌സുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി.

സ്വകാര്യ കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലേത് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. യുപിയില്‍ അതിവേഗമാണ് കൊറോണ രോഗം വ്യാപിക്കുന്നത്. മരണ സംഖ്യ കൂടിയിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ എത്രയോ അധികമാണ് യഥാര്‍ഥ മരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങളുമായി എത്തിയവര്‍ കാത്തുനില്‍ക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെല്ലാം കൊറോണ ബാധിച്ച് ചികില്‍സയിലാണ്.

സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍

അതേസമയം, കേരളത്തിലും പഞ്ചാബിലും രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാബിലെ രാത്രികാല കര്‍ഫ്യൂ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയാണ്. എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ ജിംനേഷ്യം, ബാറുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ ഏപ്രില്‍ 30 വരെ അടച്ചിടും.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

cmsvideo
  Delhi announced total curfew for one week | Oneindia Malayalam

  ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

  ദില്ലിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ തൃശൂര്‍ പൂരം ഇത്തവണ നിയന്ത്രണത്തോടെ നടത്തും. ആചാരങ്ങള്‍ മാത്രമായി ചുരുക്കുകയാണ്.

  നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

  English summary
  Uttar Pradesh announced Lockdown in 5 Cities till April 26 including Lucknow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X