യുപിയില്‍ ഉവൈസിക്ക് നേരെ ആക്രമണം; വാഹനത്തിന് വെടിവച്ചു... സംഘത്തില്‍ 4 പേര്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ആക്രമണം. മീററ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായത്. നാല് പേരാണ് വെടിവച്ചതെന്ന് ഉവൈസി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സഭവം. കാറിന്റെ ടയര്‍ പഞ്ചറായി. ഡോറിലും വെടിയേറ്റു. തുടര്‍ന്ന് വാഹനം സഞ്ചരക്കാന്‍ പറ്റാത്ത അവസ്ഥയായി. മറ്റൊരു വാഹനത്തിലാണ് ഡല്‍ഹിയിലേക്ക് പോന്നതെന്ന് ഉവൈസി എഎന്‍ഐയോട് പറഞ്ഞു.
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുകയാണ് ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. ബിജെപിക്കും കോണ്‍ഗ്രസിനും എസ്പിക്കുമെതിരെയാണ് ഉവൈസിയുടെ പ്രചാരണം. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടി യുപിയില്‍ ജനവിധി തേടുന്നത്.

നാല് പേരാണ് വെടിവച്ച സംഘത്തിലുള്ളതെന്ന് ഉവൈസി പറയുന്നു. ഉടനെ അക്രമികള്‍ രക്ഷപ്പെട്ടു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം അന്വേഷിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. അക്രമികള്‍ തന്നെ പിന്തുടര്‍ന്നിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണെന്ന് ഉവൈസി പറഞ്ഞു.
Recommended Video
ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. രണ്ട് അക്രമികള്‍ തിരച്ചറിഞ്ഞുണ്ട്. സച്ചില്‍ ഗുര്‍ജാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ബദല്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. ശുഭം എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ആക്രമണം നടത്താനുള്ള കാരണം അവ്യക്തമാണ്. വിശദമായ അന്വേഷണം മീററ്റ് ഐജിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഉവൈസിയുടെ പ്രചാരണം. മുസ്ലിം വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്ക് ആവശ്യമെന്നും മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ മടിയാണെന്നും ഉവൈസി കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് ഉവൈസി എത്തിയത് എന്ന വിമര്‍ശനം അദ്ദേഹം തള്ളി. ഞങ്ങള്‍ സംസാരിക്കുന്നത് നീതിയെ കുറിച്ചും മുസ്ലിങ്ങളുടെ പ്രാതിനിധ്യത്തെ പറ്റിയുമാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഒരു മൗലാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത് അദ്ദേഹവുമായി സഹകരിക്കില്ല എന്നാണ്. ടിആര്‍ ഖാനുമായി പ്രിയങ്ക ഗാന്ധി അകലം പാലിക്കുന്നത് സംബന്ധിച്ച് സൂചിപ്പിച്ചാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. ബദായൂനിലെ എംപി സംഘമിത്ര മൗര്യ ഇപ്പോഴും ബിജെപിയിലാണ്. എന്നാല്‍ അവരുടെ പിതാവ് മൗര്യ സാഹബ് സമാജ്‌വാദി പാര്‍ട്ടിയിലും. യുപിയിലെ ജനങ്ങള്‍ അന്ധന്മാരല്ലെന്നും ഉവൈസി പറഞ്ഞു.












Click it and Unblock the Notifications