ബിജെപിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടി; വെറുതെ വിടില്ലെന്ന് ബാന്‍ഗു... തന്ത്രം ഇതാണ്
ദില്ലി: അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നി പരീക്ഷയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കൊണ്ടുപിടിച്ച നീക്കങ്ങളാണ് പല ഭാഗങ്ങളിലും. എന്നാല്‍ പ്രതിപക്ഷ ചേരിയില്‍ ഐക്യമില്ലാത്തത് ബിജെപിക്ക് ആത്മവിശ്വാസം നല്കുന്നു. ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന ഉറപ്പുണ്ടെന്ന് അഖിലേഷ് യാദവ് പറയുന്നു. ഭരണം നിലനിര്‍ത്തുമെന്ന് ബിജെപിയും. അതിനിടെയാണ് ബിജെപിക്കെതിരായ അടിയൊഴുക്കുകള്‍ സജീവമാകുന്നത്...
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലാവധി അടുത്ത മാര്‍ച്ചില്‍ അവസാനിക്കും. അതുകൊണ്ടുതന്നെ ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പാര്‍ട്ടികളും ഒരുക്കം ശക്തമാക്കി. യോഗി സര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ബിജെപി പ്രത്യേക പ്രഖ്യാപനങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് അഖിലേഷ് യാദവിന്റെ എസ്പിയാണ്. എന്നാല്‍ എസ്പിക്ക് തനിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് യുപിയിലെ രാഷ്ട്രീയ ചിത്രം. ഈ സാഹചര്യത്തില്‍ ഏതെങ്കിലും പ്രധാന കക്ഷികളുമായി എസ്പി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം നിര്‍ണായകമാണ്. സഖ്യമില്ല എന്നാണ് എസ്പിയുടെ നിലപാട്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആ സഖ്യം വഴിപിരിഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസുമായി എസ്പി സഖ്യം ചേര്‍ന്നെങ്കിലും കാര്യമായ മുന്നേറ്റുമുണ്ടായില്ല. ഇതാണ് ഇനി ആരുമായും സഖ്യമില്ലെന്ന് എസ്പി പറയാന്‍ കാരണം.

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസുമെല്ലാം ഇത്തവണ തനിച്ച് മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. അതിനിടെയാണ് ദളിത്-മുസ്ലിം ഐക്യം പ്രഖ്യാപിച്ച് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി യുപിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. അതിന് പുറമെ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയുടെ നിലപാടും നിര്‍ണായകമാണ്.

എല്ലാ പാര്‍ട്ടികളും മല്‍സര രംഗത്തിറങ്ങുമ്പോള്‍ വോട്ടുകള്‍ ഭിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അങ്ങനെ സംഭവിച്ചാല്‍ വേഗം ജയിച്ചുകയറാമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 350 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു. അതിനിടെയാണ് മറ്റൊരു നീക്കം നടക്കുന്നത്.

ബിജെപിക്കെതിരെ ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. യുപിയില്‍ നിര്‍ണായക ശക്തിയാണ് കര്‍ഷകര്‍. ദില്ലിയില്‍ സമരം നടത്തുന്ന ഇവര്‍ യുപിയില്‍ ബിജെപിയുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. ദില്ലിയില്‍ സമരം നടത്തുന്നവരില്‍ ഒട്ടേറെ കര്‍ഷകര്‍ യുപിയില്‍ നിന്നുള്ളവരാണ്.

ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കര്‍ഷക സമര നേതാവ് പ്രേം സിങ് ബാന്‍ഗു പറഞ്ഞു. ദില്ലി ഹരിയാന അതിര്‍ത്തിയായ സിങ്കുവിലെ സമര നേതാക്കളില്‍ ഒരാളാണ് ബാന്‍ഗു. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കും വരെ സമരം തുടരും. ഇനി ബിജെപിയെ രാഷ്ട്രീയമായി പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. യുപിയിലേക്ക് ഞങ്ങള്‍ പ്രവര്‍ത്തനം മാറ്റാന്‍ പോകുന്നുവെന്നും ബാന്‍ഗു പറഞ്ഞു. എന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന് ബാന്‍ഗു പറഞ്ഞില്ല.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications