വോട്ടര്‍മാരെ കാണാന്‍ ഭയം!! ബിജെപിയില്‍ പാളയത്തില്‍ പട; യുപിയില്‍ അമ്പരന്ന് മോദിയും യോഗിയും...
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ബിജെപിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പ്രതീക്ഷിക്കാത്ത രീതിയിലാണ് മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ചില നേതാക്കള്‍ പരസ്യമായി നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്. ഗ്രാമീണ മേഖലയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. പടിഞ്ഞാറന്‍ യുപിയിലാണ് കടുത്ത പ്രതിഷേധം.
വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ബിജെപി നേതാക്കള്‍ തന്നെ ആവശ്യപ്പെടാന്‍ തുടങ്ങി. അതേസമയം, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തും ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

എട്ട് മാസത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ആദ്യം പഞ്ചാബില്‍ തുടങ്ങിയ സമരം പിന്നീട് ദില്ലിയിലേക്ക് നീങ്ങി. അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെ ദില്ലിയുടെ മൂന്ന് പ്രദേശങ്ങളിലായി സമരം. മാസങ്ങള്‍ പിന്നിട്ട സമരം ഇപ്പോള്‍ പാര്‍ലമെന്റിനടുത്ത് ജന്തര്‍ മന്ദിറിലേക്ക് എത്തിയിരിക്കുന്നു.

കുത്തകകളെ സഹായിക്കാനാണ് കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നാണ് കര്‍ഷകരുടെ ആക്ഷേപം. പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ ഉയര്‍ന്ന വിലയ്ക്ക് ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ സാധിക്കുന്നതിന് അവസരമൊരുക്കുകയാണ് പുതിയ നിയമമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.

നേരത്തെ നിരവധി തവണ കര്‍ഷക നേതാക്കളുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ച നടത്തിയിരുന്നു. നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴി മുട്ടി. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.

ഇനിയും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഉപരോധിക്കാനാണ് അവരുടെ തീരുമാനം എന്നറിയുന്നു. ബിജെപി നേതാക്കളുടെ പല പരിപാടികളും ഹരിയാനയിലും യുപിയിലും കര്‍ഷകര്‍ തടസപ്പെടുത്തിയിരുന്നു.

ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് യുപി. അതുകൊണ്ടുതന്നെ കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള പദ്ധതികള്‍ വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നു. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെയാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുപിയിലെ ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യം മനസിലാക്കി കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് റാം ഇഖ്ബാന്‍ സിങ് ആവശ്യപ്പെട്ടു. യുപി ബിജെപിയിലെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. ഈ നിയമം കാരണം പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി നേതാക്കള്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍ സാധിക്കുന്നില്ല. കടുത്ത പ്രതിഷേധമാണ് നേരിടുന്നത്. വോട്ടര്‍മാരെ സന്ദര്‍ശിക്കാന്‍ പറ്റുന്നില്ല. ഇനി കര്‍ഷകര്‍ ബിജെപി നേതാക്കളെ ഗെരാവോ ചെയ്‌തേക്കും. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന പോലെ അന്വേഷണം നടത്തുന്നത് പരിഗണിക്കണമെന്നും റാം ഇഖ്ബാല്‍ സിങ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റ് നടപടികള്‍ സുഗമമാക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ യുപിയില്‍ യോഗി സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. രണ്ടാം തരംഗത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നും റാം ഇഖ്ബാര്‍ സങ് പറഞ്ഞു. യുപി കൊവിഡ് നിയന്ത്രണത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ നേരത്തെ രംഗത്തുവന്നിരുന്നു.

അതേസമയം, യുപിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നടപടികള്‍ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ പദ്ധതി യുപിയില്‍ പ്രഖ്യാപിക്കാന്‍ പോകുകയാണ്. കോടികള്‍ കൊടുത്തുള്ള പ്രചാരണത്തേക്കാള്‍ വളരെ ഉപകാരപ്രദമാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം എന്ന് ബിജെപി ആദ്യം മനസിലാക്കിയത് 2017ലാണ്.

2017 ഫെബ്രുവരിയിലായിരുന്നു ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 2016 മെയ് അവസാനത്തിലാണ് ഗ്യാസ് സിലിണ്ടര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയില്‍ ആദ്യം പ്രഖ്യാപിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ സൗജന്യമാക്കിയും സിലണ്ടറുകള്‍ ഫ്രീ ആക്കിയും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി ബിജെപിക്കൊപ്പം നില്‍ക്കുന്നതായിരുന്നു കാഴ്ച.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പ്രഖ്യാപനം നടത്താന്‍ പോകുകയാണ്. 2016ല്‍ യുപിയിലെ ബാലിയയില്‍ വച്ചാണ് ഈ പദ്ധതി മോദി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച യുപിയിലെ മഹോബയില്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തും. യുപിയില്‍ 1.47 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. ഇതുവഴി കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ഉജ്വല പദ്ധതിക്ക് കീഴില്‍ ഒരുകോടി ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് യുപിയിലുള്ളവര്‍ക്കായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും മഹോബയിലെ ചടങ്ങില്‍ സംബന്ധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം.

യുപിയിലെ വിവിധ സമുദായങ്ങളെ കൂടെ നിര്‍ത്താനും ബിജെപി പദ്ധതി ഒരുക്കുകയാണ്. ഒബിസി വിഭാഗത്തിന് സംവരണം നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ യുപി തിരഞ്ഞെടുപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനും തീരുമാനമുണ്ട്. ഒബിസി ജാതിക്കാരുടെ സെന്‍സസ് നടത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications