കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ പുസ്തകം; സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Google Oneindia Malayalam News

ലഖ്‌നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. ലഖ്‌നൗ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ശാന്തനു ത്യാഗിയാണ് മുന്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. അയോധ്യയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ബക്ഷി തലബ് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം എഫ്‌ഐആറിന്റെ പകര്‍പ്പ് കോടതിക്ക് കൈമാറണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവില്‍ പറയുന്നു.

ഹിന്ദുമതത്തെ മോശമായിക്കി ചിത്രീകരിച്ചു എന്നാണ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആരോപണം. ശുഭംഗി തിവാരി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഇദ്ദേഹം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

s

ഹിന്ദുത്വത്തെ വിമര്‍ശിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം. തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ സംഘടനകളുമായി ഹിന്ദുത്വത്തെ താരതമ്യം ചെയ്യുകയായിരുന്നു. സന്യാസിമാര്‍ക്ക് പരിചിതമായ സനാതന ധര്‍മത്തെ അപ്രസക്തമാക്കുകയാണ് ഹിന്ദുത്വം ചെയ്തതെന്നും സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ പറയുന്നു. ഇത് മതവികാരം വ്രണപ്പെടുത്തന്നതാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

പുസ്തകം ഇറങ്ങിയിട്ട് മാസങ്ങളായി. അന്ന് തന്നെ ബിജെപി ഇതിനെതിരെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. പുസ്തകത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തുവന്നിരുന്നു. എന്നാല്‍ സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ അയോധ്യ പുസ്തകം ബിജെപി ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ സംശയിക്കുന്നു. അടുത്ത ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിക്കെതിരെ എസ്പിയും കോണ്‍ഗ്രസുമാണ് കളത്തില്‍. കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് ഉത്തര്‍ പ്രദേശിന് വേണ്ടി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ഉത്തര്‍ പ്രദേശിലെത്തി സാഹചര്യം വിലയിരുത്തുന്നുണ്ട്. ഇതിനിടെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം പുറത്തുവന്നതും ബിജെപി പ്രചാരണ ആയുധമാക്കുന്നതും.

കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. വനിതാ വോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം. എന്നാല്‍ വനിതകള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ബിജെപി ഭരണകൂടം കഴിഞ്ഞ ദിവസം രംഗത്തുവന്നത് കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ശക്തി കുറയ്ക്കുന്നതാണ്.

Recommended Video

cmsvideo
WHO demanded mandatory booster dose for high risk groups | Oneindia Malayalam

English summary
Uttar Pradesh Court orders Register Case Against Congress Leader Salman Khurshid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X