Get Updates
Get notified of breaking news, exclusive insights, and must-see stories!

ബക്കറ്റില്‍ തൊട്ടു, പൂർണ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു, സംഭവം യോഗിയുടെ യുപിയിൽ

ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു സാവിത്രിയെ ക്രൂരമായി മര്‍ദിച്ചു. വയറ്റില്‍ നിരവധി തവണ ആഞ്ഞിടിക്കുകയും സാവിത്രിയുടെ തല ഭിത്തിയില്‍ ഇടിപ്പികുകയും ചെയ്തു

Recommended Video

cmsvideo
    ഗര്‍ഭിണിയായ ദളിത് യുവതിയെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു | Oneindia Malayalam

    ലഖ്നൗ: മാലിന്യം ശേഖരിക്കുന്നതിനിടെ മേൽജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടതിന് ഗർഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബുലങ്ഷഹർ ജില്ലയിലെ ഖേതൽപൂർ ഭൻസോലി ഗ്രമാത്തിൽ കേസിനാസ്പദമായ സംഭവം നടന്നത്. മർദത്തിൽ സവിത്രി ദേവിയെന്ന് ദളിത് യുവതിയാണ് മരിച്ചത്.

    death

    ഒക്ടോമ്പർ 15 ന് ഠാക്കൂർ സമുദായക്കാരിയായ അഞ്ജുവിന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് മർദനമേറ്റത്. അറിയാതെ ബക്കറ്റിൽ സ്പർശിച്ച ഇവരെ അഞ്ജുവും മകനും ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടതരത്തിലുള്ള ചികിത്സ നൽ‌കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നും സാവിത്രി ദേവിയുടെ ഭർത്താവ് അരോപിക്കുന്നുണ്ട്.

     ബാക്കറ്റിൽ തൊട്ടതിന് മർദനം

    ബാക്കറ്റിൽ തൊട്ടതിന് മർദനം

    മാലിന്യം ശേഖരിക്കാനായി വീട്ടിലെത്തിയ സവിത്രി ദേവിയെന്ന ദളിത് യുവതിയെയാണ് ബക്കറ്റിൽ തൊട്ടതിന് ഠാക്കൂർ സമുദായക്കാരി മർദിച്ചു കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഇവർ എട്ടുമാസം ഗർഭിണിയായിരുന്നു.

     അമ്മയും മകനും ചേർന്ന മർദിച്ചു

    അമ്മയും മകനും ചേർന്ന മർദിച്ചു

    മാലിന്യം നിറച്ച ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ചാണ് അഞ്ജുവും മകനും സാവിത്രിയെ മർദിച്ചത്. അഞ്ജു ഗർഭിണിയായ സാവിത്രിയുടെ വയറ്റിൽ നിരവധി തവണ ആഞ്ഞടിച്ചിരുന്നു. കൂടാതെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. അഞ്ജുവിന്റെ മകനും ഇവരെ കമ്പുകൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്തു.

    സംഭവത്തിന് ദൃക്സാക്ഷകൾ

    സംഭവത്തിന് ദൃക്സാക്ഷകൾ

    സംഭവം നടക്കുമ്പോൾ സാവിത്രിയുടെ കൂടെ ഒമ്പതു വയസുകാരിയായ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന് കരഞ്ഞുകൊണ്ട് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു. ഈ സമയത്ത് സാവിത്രിയുടെ അയൽക്കാരി കുസമാ ദേവി അവിടെ എത്തുകയും ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷിക്കുകയായിരുന്നു

     ചികിത്സ നിഷേധിച്ചു

    ചികിത്സ നിഷേധിച്ചു

    പരിക്കേറ്റ സാവിത്രി ദേവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ നൽകിയിരുന്നില്ലെന്നു ഭർത്താവ് ദിലീപ് കുമാർ പറഞ്ഞു. പുറമേ രക്ത സ്രാവമില്ലായിരുന്നു ഇവരെ ആശുപത്രി അധികൃതർ വീട്ടിലേക്ക് വിട്ടിരുന്നു. വീട്ടിലെത്തിയ സാവിത്രിയ്ക്ക് വയറ്റിനും തലയ്ക്കും വേദനയുണ്ടായിരുന്നു

     ഭീഷണിപ്പെടുത്തി

    ഭീഷണിപ്പെടുത്തി

    ഭാര്യയെ മർദിച്ചത് ചോദ്യം ചെയ്ത ദിലീപ് കുമാറിനെ അഞ്ജുവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഒക്ടോബർ 18 ന് പോലീസിൽ പരാതി നൽകി.

     ആദ്യം കേസ് രജിസെടുത്തില്ല

    ആദ്യം കേസ് രജിസെടുത്തില്ല

    ദലീപിന്റെ പരാതിയെ തുടർന്ന് സാവിത്രയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പുറമേയുള്ള പരിശോധനയാണ് നടത്തിയിരുന്നത്. ഇതിൽ പരിക്കുകളൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നു കോട്വാലി പോലീസ് അറിയിച്ചു. എന്നാൽ പിന്നീട് ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

    അമ്മയും കുഞ്ഞും മരിച്ചു

    അമ്മയും കുഞ്ഞും മരിച്ചു

    മർദനത്തെ തുടർന്ന് സാവിത്രി ദേവിയും അവരുടെ വയറ്റിലുണ്ടായിരുന്ന ആൺകുഞ്ഞ് മരിച്ചിരുന്നു. സംഭവം നടന്ന് ആറു ദിവസത്തിനു ശേഷമാണ് അമ്മയും കുഞ്ഞും മരിച്ചത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+