• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഖിലേഷും, അരവിന്ദ് കേജ്രിവാളും ഒന്നിക്കില്ല; ഉത്തര്‍പ്രദേശില്‍ ഇത്തവണ തീ പാറും പോരാട്ടം

Google Oneindia Malayalam News

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും ഒന്നിക്കാനുള്ള സാധ്യത തള്ളി.

'കേരളം സാക്ഷിയാകാൻ പോകുന്നത് അതീവ വരൾച്ചയ്ക്ക്'; സംസ്ഥാനത്തിന് ശാസ്ത്രജ്ഞന്റെ നിർദ്ദേശം'കേരളം സാക്ഷിയാകാൻ പോകുന്നത് അതീവ വരൾച്ചയ്ക്ക്'; സംസ്ഥാനത്തിന് ശാസ്ത്രജ്ഞന്റെ നിർദ്ദേശം

നവംബര്‍ 24ന് ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും യുപി തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ ചുമതലയമുള്ള സഞ്ജയ് സിങും അഖിലേഷ് യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മുതല്‍ ഇരു വാര്‍ട്ടികളും തമ്മില്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് ഇവര്‍.

cmsvideo
  Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam
  1

  കഴിഞ്ഞ മാസം സഞ്ജയ് സിങും, അഖിലേഷ് യാദവും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ സീറ്റ് പങ്കിടലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും സമവായത്തിലെത്താന്‍ സാധിച്ചില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സഖ്യം എന്ന ആശയം നടക്കില്ലെന്നും 403 സീറ്റിലും എഎപി ഒറ്റക്ക് മത്സരിക്കുമെന്ന് സിംഗ് പറഞ്ഞു.യാദവിന്റെ അടുത്ത സഹായിയും സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവുമായ ഉദയ്വീര്‍ സിംഗും എഎപിയുമായുള്ള സഖ്യത്തിന്റെ സാധ്യത തള്ളിയിരുന്നു. എഎപിയുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

  നിരപരാധികളായ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു; ആരോപണങ്ങളുമായി എസ്ഡിപിഐ നേതാക്കള്‍നിരപരാധികളായ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു; ആരോപണങ്ങളുമായി എസ്ഡിപിഐ നേതാക്കള്‍

  2

  നിലവില്‍ ഉത്തര്‍പ്രദേശിലെ 403 നിയമസഭ സീറ്റുകളില്‍ 56 സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഉത്തര്‍പ്രദേശില്‍ കന്നിയംഗത്തിന്ഒരുങ്ങുകയാണ്. സഞ്ജയ് സിങും ഉദയ്വീര്‍ സിംഗും കൂടാതെ ഇരു പാര്‍ട്ടികളിലെയും മറ്റ് ഉന്നത നേതാക്കളും ചര്‍ച്ചകള്‍ വിജയിച്ചില്ല എന്നതിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് നേതാക്കള്‍ പറയുന്നത്. ആം ആദ്മിയുമായി നടത്തിയ ചര്‍ച്ചയില്‍ ഞങ്ങള്‍ക്ക് നേട്ടമുണ്ടാകില് എന്നാണ് മനസിലാക്കിയത്. കാരണം അവര്‍ക്ക് ഒരു പിന്തുണാ അടിത്തറയില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് എസ്പിയുടെ മുതര്‍ന്ന നേതാക്കള്‍ പറഞ്ഞു.

  3

  അതേസമയം തങ്ങളുടെ അജണ്ടകള്‍ പ്രാഥമികമായി നല്ല ഭരണം, ക്ഷേമം, അഴിമതി വിരുദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഒരു മുതിര്‍ന്ന എഎപി നേതാവ് പറഞ്ഞു. എസ്പിയും ചെറുപാര്‍ട്ടികളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയുമായി പൊതുവായ ആശയം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും എഎപി നേതാവ് കൂട്ടിചേര്‍ത്തു. ദേശീയ തലസ്ഥാന മേഖലകളിലും, മധ്യ ഉത്തര്‍പ്രദേശ് മേഖലകളിലും തെരെഞ്ഞെടു്പപില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എഎപിയുടെ ലക്ഷ്യം. എന്നാല്‍ ഈ സീറ്റുകളിലേക്ക് എസ്പി നിര്‍ത്തിയിരിക്കുന്നത് ശക്തമായ സ്ഥാനാര്‍ത്ഥികളെയാണ്. ഇതുവരും യോജിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഉന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

  ബ്രിട്ടോയുടെ കൈയ്യിലിരിപ്പ്, പ്രാണരക്ഷാർത്ഥം ജിയോ കുത്തി,ഗൂഡാലോചനയും മണ്ണാങ്കട്ടയും ഇല്ല;സാബു തൊഴുപ്പാടൻബ്രിട്ടോയുടെ കൈയ്യിലിരിപ്പ്, പ്രാണരക്ഷാർത്ഥം ജിയോ കുത്തി,ഗൂഡാലോചനയും മണ്ണാങ്കട്ടയും ഇല്ല;സാബു തൊഴുപ്പാടൻ

  4

  ജാതി സമവാക്യങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ കണക്കുകൂട്ടലുകളെക്കുറിച്ചും എസ്പി വളരെ വ്യക്തമായി പറയുമ്പോള്‍, ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് ക്ഷേമ, ഭരണ അജണ്ടകളോടെയാണ്, നിലവില്‍ അധികാരത്തിലുള്ള ഡല്‍ഹിയില്‍ അതിന്റെ മാതൃക ആവര്‍ത്തിക്കാനാണ് എഎപിയുടെ ശ്രമം. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, ബില്‍ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, മോഡല്‍ സ്‌കൂളുകള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍, തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസം 5,000 രൂപ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന പ്രകടനപത്രികയാണ് എഎപി തയ്യാറാക്കുന്നതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

  5

  അതേസമയം, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായും (ബിഎസ്പി) 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിയ എസ്പി ഈ രണ്ട് ഘട്ടത്തിലും പരാജയമാണ് രുചിച്ചത്. പ്രത്യേക വോട്ട് അടിത്തറയുള്ള ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് 2022ലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എസ്പി ഇതുവരെ സഖ്യമുണ്ടാക്കിയ എല്ലാ ചെറുപാര്‍ട്ടികള്‍ക്കും പ്രത്യേക ഗ്രൂപ്പുകള്‍ക്കിടയില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് എസ്പി വൃത്തങ്ങള്‍ പറഞ്ഞു. ഉദാഹരണത്തിന്, പടിഞ്ഞാറന്‍ യുപി റൂറല്‍ ബെല്‍റ്റില്‍ ആര്‍എല്‍ഡിക്ക് ശക്തമായ അടിത്തറയുണ്ട്. ഇത് മൂന്ന് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് ഒപ്പം ചെര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  കേരളത്തില്‍ ഒന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് പൊതുചിന്ത; ഇന്ന് സ്ഥിതി മാറിയെന്ന് മുഖ്യമന്ത്രികേരളത്തില്‍ ഒന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് പൊതുചിന്ത; ഇന്ന് സ്ഥിതി മാറിയെന്ന് മുഖ്യമന്ത്രി

  6

  ഇപ്പോള്‍ എസ്പി സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് രാജ്ഭര്‍, ചൗഹാന്‍, പാല്‍, വിശ്വകര്‍മ, പ്രജാപതി, ബാരി, ബഞ്ചാര, കശ്യപ് തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ പിന്തുണയുണ്ട്. മറ്റൊരു സഖ്യകക്ഷിയായ മഹാന്‍ ദളിന് പടിഞ്ഞാറന്‍ യുപി ജില്ലകളില്‍ ശാക്യ, സൈനി, മൗര്യ, കുശ്വാഹ തുടങ്ങിയ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ സാന്നിധ്യമുണ്ട്, അതേസമയം ജന്‍വാദി പാര്‍ട്ടിക്ക് (സോഷ്യലിസ്റ്റ്) നോനിയ സമുദായത്തില്‍ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

  English summary
  uttar pradesh election 2022 aap and sp not alliance in election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X