Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ഓളം സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കും; ബിജെപിയുടെ തന്ത്രം ഇങ്ങനെ

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നതില്‍ ബി ജെ പി ഉന്നതതല യോഗം അന്തിമമാക്കി. 80 ഓളം സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കാനും ഏകദേശം 12 ഓളം സീറ്റുകള്‍ വെച്ച് മാറ്റാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.

സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളില്‍ 380 സീറ്റുകളിലും ബി ജെ പി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ളവ സഖ്യകക്ഷികളായ അപ്നാദള്‍ (എസ്), നിഷാദ് പാര്‍ട്ടി എന്നിവയ്ക്ക് വിട്ടുകൊടുക്കും. സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കുന്നതിനുള്ള ഏക മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ കഴിഞ്ഞ തവണ വിജയിച്ച 312 സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളായിരുന്നു.

1

മണ്ഡലത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍, മണ്ഡലത്തിലെയും സംഘടനയിലെയും എം എല്‍ എമാരുടെ പ്രകടനം, വ്യക്തിയുടെ വിശ്വാസ്യത എന്നിവയെല്ലാം കണക്കിലെടുത്താണ് അന്തിമ തീരുമാനത്തിലെത്തിയത്. നല്ല യോഗ്യതയുള്ള ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളപ്പോള്‍ പാര്‍ട്ടിക്ക് സമവായം തേടേണ്ട ചില മണ്ഡലങ്ങളുണ്ടായിരുന്നുവെന്ന് ഉന്നതനേതാക്കള്‍ അറിയിച്ചു.

2

കൂടുതല്‍ സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കാന്‍ ബി ജെ പി നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ മൂന്ന് മന്ത്രിമാരും ഏകദേശം ഒരു ഡസനോളം എം എല്‍ എമാരും അടുത്തിടെ പുറത്തുപോയതോട സിറ്റിംഗ് എം എല്‍ എമാരെ നീക്കുന്നത് കരുതലോടെയാണ്. 2017ല്‍ മത്സരിച്ച 11 സീറ്റുകളില്‍ മത്സരിച്ച അപ്‌നാദള്‍ ഇത്തവണ ഇരട്ടിയിലേറെ സീറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. നിഷാദ് പാര്‍ട്ടി 15 സീറ്റുകളുമാണ് ആവശ്യപ്പെടുന്നത്.

3

എന്നാല്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ അധികം അപ്‌നാ ദളിന് നല്‍കേണ്ടതില്ല എന്നാണ് ബി ജെ പിയുടെ തീരുമാനം. 2017 ല്‍ ഒമ്പത് സീറ്റിലാണ് അപ്‌നാ ദള്‍ വിജയിച്ചത്. 2016ല്‍ രൂപീകൃതമായ നിഷാദ് പാര്‍ട്ടി കഴിഞ്ഞ തവണ 72 സീറ്റുകളില്‍ മത്സരിക്കുകയും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കുകയും ചെയ്തത്. കഴിഞ്ഞ തവണ എസ് ബി എസ് പി (സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി) യുമായും ബി ജെ പി സഖ്യമുണ്ടാക്കിയിരുന്നു. എസ് ബി എസ് പി എട്ട് സീറ്റില്‍ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തിരുന്നു.

4

മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാന്‍ എന്നിവരുള്‍പ്പെടെ ചില പ്രമുഖ ഒ ബി സി മുഖങ്ങളുടെ രാജി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കന്‍ യു പിയില്‍ ബി ജെ പി ആശങ്കാകുലരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും.

Recommended Video

cmsvideo
    Hridayam Box Office 2 Days Worldwide Collection Report | Oneindia Malayalam
    5

    ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+