കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; പ്രമുഖ എംപി രാജിവെച്ചു, ദളിതുകോട്ടകളില്‍ ബിജെപി ഒറ്റപ്പെടും

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ പ്രമുഖ എംപിയായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. നേതൃത്വത്തിനെതിരെ ഗുതുതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി. നേരത്തെ ദളിത് വിഷയത്തില്‍ നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച സാവിത്രിയുടെ നടപടി വിവാദമായിരുന്നു. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് സാവിത്രിയുടെ രാജി.

ദളിതുകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് ഇവര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ദളിതുകള്‍ ബിജെപിയില്‍ നിന്ന് അകലുന്ന തിന്റെ സൂചനയാണ് സാവിത്രിയുടെ രാജിപ്രഖ്യാപനം. എസ്പി-ബിഎസ്പി സഖ്യത്തിന് പ്രതീക്ഷയേറുന്ന ചില മാറ്റങ്ങള്‍ യുപിയില്‍ പ്രകടമാണ്.....

പ്രതിമാ നിര്‍മാണത്തില്‍

പ്രതിമാ നിര്‍മാണത്തില്‍

ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും അടുത്തിടെ നടന്ന ചില പ്രതിമാ നിര്‍മാണത്തില്‍ നേതൃത്വത്തിനെതിരെ സാവിത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പൊതുപണം രാജ്യ നന്‍മയ്ക്കും വികസനത്തിനും ഉപയോഗിക്കാതെ പ്രതിമകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാവിത്രി കുറ്റപ്പെടുത്തുന്നു. അംബേദ്കറുടെ ചരമവാര്‍ഷികദിനത്തിലാണ് സാവിത്രിയുടെ രാജിപ്രഖ്യാപനം.

സമൂഹത്തെ വിഭജിക്കാന്‍

സമൂഹത്തെ വിഭജിക്കാന്‍

സമൂഹത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവിത്രി പറയുന്നു. ഞാനൊരു സാമൂഹിക പ്രവര്‍ത്തകയാണ്. ദളിതുകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ദളിതുകളുടെ ഉന്നമനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ല. ദളിത് സംവരണ കാര്യത്തില്‍ ബിജെപി മൗനം പാലിക്കുകയാണെന്നും സാവിത്രി ഫുലെ ആരോപിച്ചു.

ഹനുമാന്‍ ദളിതനോ

ഹനുമാന്‍ ദളിതനോ

യുപിയിലെ ബഹ്‌റൈച്ച് മണ്ഡലത്തെയാണ് സാവിത്രി ഫുലെ പ്രതിനിധീകരിക്കുന്നത്. ഹനുമാന്‍ ദളിതനാണെന്നും മനുവാദികളുടെ അടിമയാണെന്നും കഴിഞ്ഞദിവസം സാവിത്രി പറഞ്ഞിരുന്നു. ഹനുമാന്‍ ദളിതനാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാവിത്രി.

സാവിത്രിയുടെ വാക്കുകള്‍

സാവിത്രിയുടെ വാക്കുകള്‍

ഹനുമാന്‍ ദളിതനായിരുന്നു. മനുവാദികളുടെ അടിമ. ദളിതനും മനുഷ്യനുമായിരുന്നു അദ്ദേഹം. രാമന് വേണ്ടി എല്ലാം ചെയ്തു. പക്ഷേ, എന്തിനാണ് കുരങ്ങിന്റെ മുഖം നല്‍കി ചിത്രീകരിക്കുന്നത്. ഹനുമാന്‍ മനുഷ്യനായിരുന്നു. കുരങ്ങായിരുന്നില്ല. എന്തുകൊണ്ടാണ് ദളിതുകളെ മനുഷ്യരായി നിങ്ങള്‍ പരിഗണിക്കാത്തത് എന്നും സാവിത്രി ഫുലെ ചോദിച്ചു.

ദളിതുകള്‍ക്കൊപ്പം ഭക്ഷണം

ദളിതുകള്‍ക്കൊപ്പം ഭക്ഷണം

ദളിതുകള്‍ക്കെതിരെ വിവേചനം കാണിക്കുന്ന ബിജെപി നേതാക്കളുടെ നിലപാടിനെതിരെ സാവിത്രി ഫുലെ നേരത്തെ രംഗത്തുവന്നിരുന്നു. ദളിതുകള്‍ക്കൊപ്പമുള്ള നേതാക്കളുടെ ഭക്ഷണം കഴിക്കല്‍ വോട്ട് ലക്ഷ്യമിട്ട് മാത്രമാണെന്നും സാവിത്രി തുറന്നടിച്ചു. പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന വലിയ മനുഷ്യനാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംഭാവനകള്‍ ചെയ്ത വ്യക്തിയാണെന്നും സാവിത്രി ഫുലെ പറഞ്ഞത് ബിജെപിയുടെ പ്രതിഷേധത്തിന് കാരണായിരുന്നു.

മോദിക്ക് രണ്ടാമൂഴം പ്രയാസമാകും

മോദിക്ക് രണ്ടാമൂഴം പ്രയാസമാകും

ഉത്തര്‍ പ്രദേശില്‍ ശക്തമായ വോട്ടുബാങ്കാണ് ദളിതുകള്‍. ഇവരെ കൂടെ നിര്‍ത്താന്‍ ബിജെപി നേരത്തെ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ച് ബിജെപിക്കെതിരെ പോരാട്ടത്തിന് കളമൊരുക്കുകയാണ് യുപിയില്‍. ഈ സാഹചര്യത്തിലാണ് സാവിത്രിയുടെ രാജി. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് പതറിയാല്‍ മോദിക്ക് രണ്ടാമൂഴം പ്രയാസമാകും.

ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി

English summary
UP Lawmaker Savitri Bai Phule Quits BJP: "Party Trying To Divide Society"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X