Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യേറ്റം തടഞ്ഞു; പതിനഞ്ചുകാരിയെ പൂവാലന്‍ വെടിവെച്ചുകൊന്നു

സിതാപുര്‍: പൂവാലന്‍മാരെ അകറ്റി നിര്‍ത്തിയ പതിനഞ്ചുകാരി വെടിയേറ്റുമരിച്ചു. ഉത്തര്‍പ്രദേശിലെ സിതാപുരിലായിരുന്നു സംഭവം. പ്രിങ്കി എന്ന പേരുള്ള പെണ്‍കുട്ടി സഹോദരിക്കൊപ്പം നടന്നുവരുമ്പോള്‍ തടഞ്ഞുനിര്‍ത്തി വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ കുല്‍ദീപ് എന്നയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്ത് ലോകേഷ് ഒളിവില്‍ പോയി.

കഴിഞ്ഞദിവസമായിരുന്നു സംഭവം. വീട്ടുജോലിചെയ്തു കുടുംബത്തിന് താങ്ങായിരുന്ന പെണ്‍കുട്ടി ജോലി കഴിഞ്ഞ് സഹോദരിക്കൊപ്പം മടങ്ങിവരുമ്പോള്‍ കുല്‍ദീപ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നടത്തം തുടര്‍ന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവെച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല.

gunshoot

പലതവണ പെണ്‍കുട്ടിക്കെതിരെ ശാരീരിക അതിക്രമത്തിന് ശ്രമിച്ചയാളാണ് പ്രതി കുല്‍ദീപ്. ഇത് വീട്ടില്‍ അറിയിച്ചതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നു. പ്രതി സ്ഥിരമായി ശല്യം ചെയ്യുന്ന കാര്യം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരി പോലീസിനോട് വെളിപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയും, ദളിതുകള്‍ക്കെതിരെയും ഉത്തര്‍ പ്രദേശില്‍ വര്‍ധിച്ച ലൈംഗിക അതിക്രമമാണ് നടന്നുവരുന്നത്. പല കേസുകളും പോലീസ് അന്വേഷണത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. സ്ത്രീ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും ഉത്തര്‍ പ്രദേശിലെ അതിക്രമത്തിന് അറുതിയാകില്ലെന്നുതന്നെയാണ് ഒടുവിലത്തെ സംഭവവും തെളിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+