കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് പണി വരുന്നു; എസ്പി നേതാക്കളുടെ വീടുകളില്‍ റെയ്ഡ്... ആരാണ് രാജീവ് റായ്?

Google Oneindia Malayalam News

ലഖ്‌നൗ; ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകവെ, സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ അടുത്ത വ്യക്തിയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. എസ്പി വക്താവ് കൂടിയാണ് രാജീവ് റായ്. ഇദ്ദേഹത്തിന്റേതിന് പുറമെ മറ്റൊരു എസ്പി നേതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. എസ്പിയുടെ ശക്തി കേന്ദ്രമായ മെയിന്‍പുരിയിലെ നേതാക്കളെയാണ് ഐടി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് എസ്പി നേതൃത്വം കുറ്റപ്പെടുത്തി.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

കിഴക്കന്‍ യുപിയിലെ മാവു ജില്ലക്കാരനാണ് രാജീവ് റായ്. ഇദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം എത്തിയത്. വാരണാസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഒതുക്കുന്നു എന്ന ആക്ഷേപം നേരത്തെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് എസ്പി നേതാക്കളുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാരണാസിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ഇത്തവണ പ്രധാനമായും ലക്ഷ്യമിടുന്നത് കിഴക്കന്‍ യുപിയാണ്. കിഴക്കന്‍ യുപിയിലെ എസ്പി നേതാവാണ് രാജീവ് റായ്.

a

രാജീവ് റായി നയിക്കുന്ന ഗ്രൂപ്പിന് കര്‍ണാടകത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കര്‍ണടാകയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാനാണ് റെയ്ഡ് എന്നും പറയപ്പെടുന്നു. ഞാന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ്. കള്ളപ്പണ ഇടപാടും എനിക്കില്ല. ഞാന്‍ ജനങ്ങളെ സഹായിക്കുന്നു. ബിജെപി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. ഇതാണ് റെയ്ഡിന് കാരണം. അനാവശ്യമായി കേസുകളില്‍ പെടുത്തി കുരുക്കിടാനാണ് ശ്രമം- രാജീവ് റായ് മാധ്യമങ്ങളോട് പറഞ്ഞു. 2014ല്‍ ഗോസി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചിരുന്നു രാജീവ് റായ്.

ബിജെപിക്ക് ശക്തി കേന്ദ്രത്തില്‍ അടിയൊഴുക്ക് ഭയം!! 8 ആഴ്ചക്കിടെ മോദി വന്നത് 6 തവണ...ബിജെപിക്ക് ശക്തി കേന്ദ്രത്തില്‍ അടിയൊഴുക്ക് ഭയം!! 8 ആഴ്ചക്കിടെ മോദി വന്നത് 6 തവണ...

എസ്പിയുടെ ദേശീയ സെക്രട്ടറിയാണ് രാജീവ് റായ്. പാര്‍ട്ടി വക്താവ് കൂടിയാണ്. 2012ല്‍ എസ്പി ഉത്തര്‍ പ്രദേശ് ഭരണം പിടിച്ചതിന് പിന്നില്‍ രാജീവ് റായിയുടെ തന്ത്രങ്ങളായിരുന്നു. മാത്രമല്ല, അദ്ദേഹമാണ് എസ്പിയുടെ മുഖമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എപ്പോഴുമെത്താറുള്ളത്. അതുകൊണ്ടുതന്നെ രാജീവ് റായിക്കെതിരായ നീക്കത്തിനെതിരെ എസ്പി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയിന്‍പുരിയിലെ എസ്പി നേതാവ് മനോജ് യാദവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നിരവധി കമ്പനികളുടെ ഗ്രൂപ്പായ ആര്‍സിഎല്ലിന്റെ പ്രമോട്ടറാണ് മനോജ് യാദവ്. ഉത്തര്‍ പ്രദേശില്‍ ഇത്തവണ എസ്പിയും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

English summary
Uttar Pradesh News: Income Tax Raids In Akhilesh Yadav Aide Rajeev Rai House And Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X