യുപിയിൽ യോഗിയുടെ വക ശുദ്ധികലശം; ആറു മാസത്തിനിടെ നടന്നത് 420 ഏറ്റുമുട്ടൽ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ലക്നൗ: ഉത്തർപ്രദേശിൽ യോഗി സർക്കാർ ആറുമാസം പിന്നിടുമ്പോൾ ക്രിമിനലുകളെ അമർച്ച ചെയ്യാൻ പോലീസ് നട്ത്തിയത് 420 ഏറ്റുമുട്ടലുകൾ. പോലീസ് പുറത്തു വിട്ട് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ക്രിമിനകളെ അമർച്ച ചെയ്യാനാണ് ഏറ്റമുട്ടലുകൾ നടത്തിയതെന്ന് ഡിജിപി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. 88 പോലീസുകാർക്കാണ് ഏറ്റമുട്ടലിൻ പരിക്കേറ്റത്. മാർച്ച് 20 നും സെപ്റ്റംബർ 14 ഇടയിലുള്ള കാലത്തെ ഏറ്റമുട്ടലുകളെ കുറിച്ചുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

 ആറുമാസത്തിനിടെ 420 ഏറ്റുമുട്ടൽ

ആറുമാസത്തിനിടെ 420 ഏറ്റുമുട്ടൽ

യോഗി സർക്കാർ അധികാരത്തിലേറ്റ് ആറ് മാസം പിന്നിടുമ്പോൾ ക്രിമിനലുകളെ തുരത്താൻ 420 ഏറ്റുമുട്ടലുകളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

 യുപിയിൽ ക്രമസമാധാനം മേശം

യുപിയിൽ ക്രമസമാധാനം മേശം

യോഗി സർക്കാരിനു കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം മേശമായെന്ന് ആരോപണം ഉയർന്നിരുന്നു. വിമർശകർക്ക് ഏറ്റ ഒരു പ്രഹരം തന്നെയാണ് ഡിജിപിയുടെ റിപ്പോർട്ട്.

പോലീസുകാർക്കും പരിക്ക്

പോലീസുകാർക്കും പരിക്ക്

ക്രിമിനലുകളെ അമർച്ച ചെയ്യാൻ നടത്തിയ ഏറ്റമുട്ടലിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇങ്ങനെ നടന്നൊരു ഏറ്റുമുട്ടലിലാണ് എസ്ഐ ജയപ്രകാശ് സിങ്ങ് കൊല്ലപ്പെട്ടത്. കൂടാതെ 88 പോലീസുകാർക്ക് പരിക്കേറ്റിരുന്നു.

യുപിയിൽ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല

യുപിയിൽ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല

യുപിയിൽ ക്രിമിനലുകളോട് യാതൊരു വിധ ദയയും കാണിക്കാതെ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് എഡിജിപി അനന്ത് കുമാർ സിങ്ങ് പറഞ്ഞു. സമൂഹത്തിന് ഭീഷണിയായ എല്ലാ ക്രമിനലുകളേയും പോലീസ് അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകുട്ടി തിരുമാനിക്കാത്ത ഏറ്റുമുട്ടൽ

മുൻകുട്ടി തിരുമാനിക്കാത്ത ഏറ്റുമുട്ടൽ

മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുളള ഏറ്റമുട്ടലുകളല്ല യുപിയിൽ ഭൂരിഭാഗവും നടക്കുന്നത്. കൃത്യനിർവഹണം നടത്തുമ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നെന്നു എഡിജിപി പറഞ്ഞു

 ആക്രമണം കാണിച്ചാൽ തിരിച്ചടി

ആക്രമണം കാണിച്ചാൽ തിരിച്ചടി

സർക്കാരിനെതിരെ ആക്രമണം കാണിച്ചാൽ തിരിച്ചടി കിട്ടുമെന്നു യോഗി തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അക്രമികൾക്കെതിരെ പോലീസ് രംഗത്തെത്തിയത്.

ക്രിമിനൽ കേസുകളിൽ വൻ വർധന

ക്രിമിനൽ കേസുകളിൽ വൻ വർധന

യുപിയിൽ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറ്റതോടെ ക്രമിമൽ കേസുകളിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. രണ്ടു മാസത്തിനുളളിൽ 803 പീഡനകേസുകളാണ് റിപ്പോർട്ട് ചെയ്ത്തിരിത്തുന്നത്. കൂടാതെ 729 കൊലപാതക കേസുകളും , 2682 തട്ടികൊണ്ടു പോക്കൽ കേസുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Uttar Pradesh Police conducted 420 encounters with alleged criminals, killing 15, in less than six months since the Yogi Adityanath government came to power, according to official statistics released Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്