കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പനെ വീണ്ടും യുപി ജയിലിലേക്ക് മാറ്റി; നിര്‍ബന്ധിച്ച് പോലീസ് ഡിസ്ചാര്‍ജ് ചെയ്‌തെന്ന് കുടുംബം

Google Oneindia Malayalam News

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ നിര്‍ബന്ധപൂര്‍വം എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മഥുരയിലെ ജയിലിലേക്ക് മാറ്റി. കൃത്യമായ ചികില്‍സ ലഭ്യമായില്ലെന്ന് കുടുംബം ആരോപിച്ചു. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് ഉത്തര്‍ പ്രദേശ് പോലീസ് നടപടിയെടുത്തത്. എയിംസില്‍ നടത്തിയ പരിശോധനയില്‍ കാപ്പന് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഭേദമായോ എന്ന് പരിശോധിച്ച് ഉറപ്പാക്കാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സിദ്ദിഖ് കാപ്പന്‍ അറിയിച്ചുവെന്ന് കുടുംബം പറഞ്ഞു.

s

നേരത്തെ സിദ്ദിഖ് കാപ്പനെ എയിംസില്‍ കാണാന്‍ അനുവദിക്കുന്നില്ല എന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിടുക്കത്തില്‍ മഥുര ജയിലിലേക്ക് തന്നെ മാറ്റിയത്. കാപ്പനെ ആശുപത്രിയില്‍ വച്ച് കാണാന്‍ അഭിഭാഷകനും പോലീസ് അനുമതി നല്‍കിയിരുന്നില്ല. സിദ്ദിഖ് കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു.

ഇതില്‍കൂടുതല്‍ 33കാരി പറഞ്ഞോണ്ട് നടക്കണോ? സൂര്യയോട് സന്ധ്യ മനോജ്... ബിഗ് ബോസില്‍ നടന്നത്ഇതില്‍കൂടുതല്‍ 33കാരി പറഞ്ഞോണ്ട് നടക്കണോ? സൂര്യയോട് സന്ധ്യ മനോജ്... ബിഗ് ബോസില്‍ നടന്നത്

യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സിദ്ദിഖ് കാപ്പന്‍. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് മഥുരയില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുപിയില്‍ കലാപം സൃഷ്ടിക്കാന്‍ എത്തി എന്നാരോപിച്ച് രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ

മഥുര ജയിലില്‍ കുളിമുറിയില്‍ വീണ് താടിയെല്ലിന് പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയില്‍ കാപ്പന് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് ദില്ലി എയിംസിലേക്ക് മാറ്റിയത്.

Recommended Video

cmsvideo
സിദ്ദീഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി: നീക്കം അതീവ രഹസ്യമായി

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Uttar Pradesh Police discharged Siddique Kappan from AIIMS and Lodged Mathura Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X