Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളത് വെറും 29 മണ്ഡലങ്ങള്‍, എന്നിട്ടും കുമൗണില്‍ ബിജെപിയും കോണ്‍ഗ്രസും ഊന്നല്‍ നല്‍കുന്നതെന്തിന്?

ഡെറാഡൂണ്‍: പരസ്യപ്രചരണം അവസാനിച്ച ഉത്തരാഖണ്ഡ് നാളെ വിധിയെഴുതും. ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ആദ്യഘട്ട സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. 70 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ കുമൗണ്‍, ഗര്‍വാള്‍ എന്നിങ്ങനെ രണ്ട് മേഖലകളാണുള്ളത്. രണ്ട് മേഖലകളും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാണെങ്കിലും, ഇത്തവണ ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തങ്ങളുടെ പ്രചരണം ശക്തമാക്കിയത് താരതമ്യേന ചെറിയ മേഖലയായ കുമൗണിലായിരുന്നു. 13 ജില്ലകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇതില്‍ ഗര്‍വാളില്‍ ഏഴും കുമൗണില്‍ ആറും ജില്ലകളാണുള്ളത്. തലസ്ഥാനമായ ഡെറാഡൂണ്‍ ഉള്‍ക്കൊള്ളുന്ന ഗര്‍വാളില്‍ 41 മണ്ഡലങ്ങളുണ്ട്. 29 മണ്ഡലങ്ങളാണ് കുമൗണിലുള്ളത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഹരീഷ് റാവത്തും കുമൗണില്‍ മത്സരിക്കുന്നു എന്നതാണ് ഇരുപാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പില്‍ കുമൗംണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു കാരണം. കുമൗൂണ്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഗര്‍വാളില്‍ ഇരുപാര്‍ട്ടികള്‍ക്കും ഏറെക്കുറെ തുല്യ സ്വാധീനമാണുള്ളത്. 2017ല്‍ നരേന്ദ്ര മോദി തരംഗത്തില്‍ 70 നിയമസഭാ സീറ്റുകളില്‍ 57 ലും ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഇപ്പോള്‍ ഭരണകക്ഷിക്കൊപ്പമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

1

2017 ല്‍ ഗര്‍വാള്‍ മേഖലയാണ് ബി ജെ പിയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. സത്പാല്‍ മഹാരാജ്, ഹരക് സിംഗ് റാവത്ത്, വിജയ് ബഹുഗുണ എന്നിവരുള്‍പ്പെടെ നിരവധി ശക്തരായ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഗര്‍വാളിലെ 41ല്‍ 34 സീറ്റുകളും കുമൗണ്‍ മേഖലയില്‍ 29ല്‍ 23 സീറ്റുകളും ബി ജെ പി നേടി. ഗര്‍വാളില്‍ ആറും കുമയൂണില്‍ അഞ്ചും സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ 2017 ല്‍ നിന്ന് വിഭിന്നമാണ് ഉത്തരാഖണ്ഡിലെ സാഹചര്യം. ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും വിജയ് ബഹുഗുണ, സത്പാല്‍ മഹാരാജ് എന്നിവരെ പാര്‍ട്ടിയില്‍ അകറ്റിനിര്‍ത്തുകയും ചെയ്തതും ബി ജെ പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നതുമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്.

2

നൈനിറ്റാളിലെ ലാല്‍കുവാന്‍ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതായി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു, കാരണം 'ഈ സീറ്റ് കുമയൂണിന്റെ ഹൃദയമാണ്', അവിടെ നിന്ന് പാര്‍ട്ടിക്ക് കഴിയുന്നത്ര സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം പ്രതിപക്ഷം ഗര്‍വാളും കുമൗണും തമ്മില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. കുമൗണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള പാര്‍ട്ടിയുടെ ആഗ്രഹമാണ് തിരത് സിംഗ് റാവത്തിന് പകരം ഈ മേഖലയില്‍ നിന്നുള്ള, താരതമ്യേന അനുഭവപരിചയമില്ലാത്ത പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയായി കൊണ്ടുവന്നപ്പോള്‍ പരിഗണിച്ച ഘടകങ്ങളിലൊന്ന് എന്ന് ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഹരീഷ് റാവത്തിനെ എതിര്‍ക്കാനുള്ള നീക്കമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

3

ബി ജെ പി സര്‍ക്കാരിലെ മുഖ്യമന്ത്രിമാരായിരുന്ന തിരത് സിംഗും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ത്രിവേന്ദ്ര സിംഗ് റാവത്തും ഗര്‍വാള്‍ സ്വദേശികളായിരുന്നു. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള 10 മുഖ്യമന്ത്രിമാരില്‍ ആറ് പേര്‍ ഗര്‍വാളില്‍ നിന്നുള്ളവരും ബാക്കി നാല് പേര്‍ കുമൗണില്‍ നിന്നുള്ളവരുമാണ്. എന്നിട്ടും, ഉത്തരാഖണ്ഡ് ഒരു സംസ്ഥാനമാകുന്നതിന് മുമ്പുതന്നെ, ഇവിടെ രാഷ്ട്രീയത്തില്‍ കൂടുതലും ആധിപത്യം പുലര്‍ത്തിയത് കുമൗണി നേതാക്കളാണ്. ഉത്തര്‍പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കുമൗണില്‍ നിന്നുള്ളയാളായിരുന്നു. പിന്നീട്, കുമൗണില്‍ നിന്നുള്ള നാരായണ്‍ ദത്ത് തിവാരി മൂന്ന് തവണ യു പി മുഖ്യമന്ത്രിയായി.

4

ഇദ്ദേഹമാണ് ഉത്തരാഖണ്ഡിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഏക വ്യക്തിയും. സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍ മുഖ്യമന്ത്രി തിവാരി, ഹരീഷ് റാവത്ത് (അന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍), സ്പീക്കര്‍ യശ്പാല്‍ ആര്യ എന്നിവരും കുമൗണില്‍ നിന്നുള്ള ഉന്നത നേതാക്കളില്‍ ഉള്‍പ്പെടുന്നു. 2012ല്‍, 70 സീറ്റുകളുള്ള നിയമസഭയില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി ജെ പി 31 സീറ്റില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ്, ബി എസ് പി, ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ (പി), സ്വതന്ത്രര്‍ എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

5

ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗര്‍വാളില്‍ 19 സീറ്റുകളും കുമൗണില്‍ 13 സീറ്റുകളും നേടിയപ്പോള്‍ ബി ജെ പി യഥാക്രമം 16, 15 സീറ്റുകള്‍ ഗര്‍വാളിലും കുമൗണിലും നേടി. 2007-ല്‍ 34 സീറ്റുകളുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കോണ്‍ഗ്രസിന് 21 സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റുള്ള ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ (യു കെ ഡി) പാര്‍ട്ടിയുടേയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2002ലെ ആദ്യ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി ജെ പി 19 സീറ്റുകളില്‍ വിജയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+