ഉത്തരാഖണ്ഡില്‍ താമര വാടുമോ ? ടിക്കറ്റില്ലാത്ത ബിജെപി നേതാക്കള്‍ സ്വതന്ത്രരായി മല്‍സരിച്ചേക്കും..
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ സ്വതന്ത്രരായി മല്‍സരിക്കുമെന്ന് ഭീഷണി മുഴക്കി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപിക്ക് തിരിച്ചടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ചില മുതിര്‍ന്ന നേതാക്കള്‍ സ്വതന്ത്രരായി മല്‍സരിക്കുമെന്ന് ഭീഷണി മുഴക്കിക്കഴിഞ്ഞു. തിങ്കളാഴ്ചയാണ് 70 നിയമസഭാ സീറ്റിലേക്കുള്ള 64 അംഗ സ്ഥാനാര്‍ഥികളെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ആറു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ ഇത്തവണ ബിജെപിയുടെ മിക്ക സീറ്റുകളിലും വോട്ട് തേടുന്നുണ്ട്. സിറ്റിങ് എംഎല്‍എയെപ്പോലും മാറ്റി നേതൃത്വം കോണ്‍ഗ്രസ് വിമതര്‍ക്കു ടിക്കറ്റ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഡെറാഡൂണിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ഇവിടെ പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഓഫീസിനു മുന്നിലെത്തി ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

അധികം വൈകാതെ തന്നെ ഭാവിയെക്കുറിച്ച് പ്രഖ്യാപിക്കുമെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റും ചൗബാട്ടക്കല്‍ എംഎല്‍എയുമായ തീര്‍ഥ് സിങ് റാവത്ത് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ റാവത്തിനു പകരം മുന്‍ കോണ്‍ഗ്രസ് നേതാവായ സത്പല്‍ മഹാരാജാണ് ഈ സീറ്റില്‍ ബിജെപിക്കു വേണ്ടി മല്‍സരിക്കുന്നത്.
യംകേശ്വറില്‍ നിന്നു മൂന്നു വട്ടം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വിജയ ബര്‍ത്‌വാളിനും ഇത്തവണ സീറ്റില്ല. എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖന്ദൂരിയുടെ മകളാണ് ഈ സീറ്റില്‍ നിന്നു ജനവിധി തേടുന്നത്. തീരുമാനമെടുക്കാന്‍ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നും പാര്‍ട്ടി തഴഞ്ഞെങ്കിലും അണികളുടെ പിന്തുണയുണ്ടെന്നും ബര്‍ത്‌വാള്‍ വ്യക്തമാക്കി.












Click it and Unblock the Notifications