കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസ് വിട്ടു; ഗ്രൂപ്പ് പോരില്‍ മനംമടുത്തെന്ന് വിശദീകരണം, എഎപിക്ക് ശക്തിപകരും

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മൂന്ന് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് രാജേന്ദ്ര പ്രസാദ് റതുരി, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കമലേഷ് രാമന്‍, സംസ്ഥാന സോഷ്യല്‍ മീഡിയ ഉപദേഷ്ടാവ് കുല്‍ദീപ് ചൗധരി എന്നിവരാണ് രാജിവച്ചത്. മൂന്ന് പേരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മൂന്നുപേരെയും ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഉത്തരാഖണ്ഡില്‍ എഎപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകണമെന്ന് നേതാക്കളോട് സിസോദിയ അഭ്യര്‍ഥിച്ചു.

c

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസില്‍ പോര് രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ രാജിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക യോഗം ചേര്‍ന്നു. പ്രതിപക്ഷ നേതാവ് പ്രിതം സിങ്, ഖതിമ എംഎല്‍എ ഭുവന്‍ ചന്ദ്ര കപ്രി എന്നിവര്‍ മുന്‍ മന്ത്രി ഹരക് സിങ് റാവത്തിന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത്. അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖമായ ഹരീഷ് റാവത്ത് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ദിലീപിന് പങ്കുണ്ടെന്ന് ജിന്‍സണ്‍; മൊബൈല്‍ സെല്ലിലെത്തിയത് ചെരിപ്പില്‍ പൊതിഞ്ഞ്...ദിലീപിന് പങ്കുണ്ടെന്ന് ജിന്‍സണ്‍; മൊബൈല്‍ സെല്ലിലെത്തിയത് ചെരിപ്പില്‍ പൊതിഞ്ഞ്...

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാ അഗാഡി സംഖ്യത്തിന് അധികാരം നഷ്ടമായതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത വെല്ലുവിളി നേരിടുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ വിള്ളലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷിയായ ജെഎംഎം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഭരണകക്ഷിയിലെ രണ്ടു പാര്‍ട്ടികള്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ജാര്‍ഖണ്ഡിലുള്ളത്.

ഗോവയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും താല്‍ക്കാലികമായി പരിഹാരം കണ്ടിരിക്കുകയാണ് നേതൃത്വം. ഗുജറാത്തിലും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുകയാണ്. ദേശീയ നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവര്‍ കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു എങ്കിലും ആനന്ദ് ശര്‍മ നിഷേധിച്ചു.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Uttarakhand News: Congress Leaders Resigned and Joins AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X