ഉത്തരാഖണ്ഡിലെ സ്ഥാനാര്‍ഥികള്‍ ആരൊക്കെ ? സസ്‌പെന്‍സ് വിടാതെ ബിജെപി, പല സീറ്റിനായും വടംവലി...

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരേ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ പേര് പുറത്തുവിടാതെ ഒളിച്ചുകളിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് ബിജെപി അനുകൂല അന്തരീക്ഷമാണ് ഉള്ളതെങ്കിലും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് അവരെ വെട്ടിലാക്കുന്നുണ്ട്.

25 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ജനുവരി ഏഴിന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മല്‍സരിക്കുമെന്നതിനെക്കുറിച്ച് അവര്‍ പ്രഖ്യാപിച്ചിരുന്നില്ല.

വമ്പന്‍മാരെ വീഴ്ത്താന്‍ ആരെ ഇറക്കും

നിലവിലെ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ ആരെ രംഗത്തിറക്കുമെന്നതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോള്‍ ബിജെപിയിലുള്ള മുന്‍ കോണ്‍ഗ്രസ് നേതാക്കളെ ഇവിടെ മല്‍സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ വിജയസാധ്യത കുറഞ്ഞവരെ കടുപ്പമേറിയ പോരാട്ടം നടക്കുന്ന സീറ്റുകളില്‍ മല്‍സരിപ്പിക്കില്ലന്നു ഒരു മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി.

പഴയ കോണ്‍ഗ്രസുകാര്‍ക്ക് മുഴുവനും ടിക്കറ്റ് ലഭിക്കില്ല

നിലവില്‍ ബിജെപി അംഗങ്ങളായ പഴയ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുഴുവനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കാരണം ബിജെപിയിലെ ഒരു വിഭാഗം ഇതിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

12 സീറ്റുകളില്‍ ആശയക്കുഴപ്പം

12ഓളം സീറ്റുകളില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് ബിജെപിയെ ധര്‍മസങ്കടത്തിലാക്കുന്ന കാര്യമാണ്. നിലവില്‍ രുദ്രപ്രയാഗ് എംഎല്‍എ ആയ ഹരക് സിങ് റാവത്തിന് മറ്റൊരു സീറ്റ് നല്‍കിയാല്‍ അത് അദ്ദേഹം അംഗീകരിക്കുമോയെന്ന ഭയം ബിജെപിക്കുണ്ട്. കേദാര്‍നാഥ് നിയോജക മണ്ഡലത്തില്‍ നിന്നു ജയിച്ച ഷൈലാ റാണി റാവത്തിന്റെ സീറ്റ് ഇത്തവണ തനിക്കു നല്‍കണമെന്ന് ആശ നൗട്ടിയലും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മണ്ഡലങ്ങളും ബിജെപിക്കു തലവേദന

രുദ്രപ്രയാഗ്, കേദാര്‍നാഥ് എന്നിവ മാത്രമല്ല ഗംഗോത്രി, നരേന്ദര്‍ നഗര്‍, ബദരീനാഥ്, കോട്‌വാര്‍, ഹരിദ്വാര്‍, റൂര്‍ക്കീ, ജസ്പൂര്‍, ലാല്‍ക്വാന്‍, ധര്‍ക്കുല, പിതോറാഗഡ് എന്നീവിടങ്ങിലും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ബിജെപി വിയര്‍ക്കേണ്ടിവരും.

English summary
In what could be an interesting case of political irony, the BJP while deciding the candidates’ list, appears to be grappling with the former Congressmen now within the saffron fold and Congress heavyweights outside flexing their muscles in the runup to the elections in Uttarakhand.
Please Wait while comments are loading...