Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി ജെ പി വിട്ടവര്‍ എസ് പിയിലേക്ക് തന്നെ; അന്ധാളിച്ച് ബി ജെ പി

ലക്‌നൗ: കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി വിട്ട മുന്‍ മന്ത്രിമാരും എം എല്‍ എമാരുമടക്കമുള്ളവര്‍ വെള്ളിയാഴ്ച സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ദരസിംഗ് ചൗഹാന്‍ തുടങ്ങിയ മന്ത്രിമാരും ഇവര്‍ക്കൊപ്പമുള്ള എം എല്‍ എമാരുമാണ് ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്നത്. കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യയില്‍ തുടങ്ങി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി ജെ പിയുടെ ഉത്തര്‍പ്രദേശ് ഘടകം കൂറുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും നിരവധി നിയമസഭാംഗങ്ങള്‍ ബി ജെ പി വിടുമെന്ന് മൗര്യ നേരത്തെ പറഞ്ഞിരുന്നു.

ദളിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരോടുള്ള കടുത്ത അവഗണനയെ തുടര്‍ന്നാണ് സര്‍ക്കാരില്‍ നിന്നും ബി ജെ പിയില്‍ നിന്നും രാജിവെക്കുന്നതെന്നാണ് മൗര്യ പറഞ്ഞത്. ജനുവരി 20 വരെ ഓരോ ദിവസവും ഒരു ഉത്തര്‍പ്രദേശ് മന്ത്രിയും രണ്ടോ മൂന്നോ ബി ജെ പി എം എല്‍ എമാരും രാജിവെക്കുമെന്നാണ് മറ്റൊരു മന്ത്രിയായിരുന്ന ധരം സിംഗ് സൈനി പറയുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ പതിനഞ്ച് പേരാണ് പാര്‍ട്ടി വിട്ടത്. മൗര്യയുടെ നിലപാട് അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് പലരും പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അഖിലേഷ് യാദവിന്റെ അപ്രതീക്ഷിത നീക്കമാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

1

നേതാക്കളുടെ രാജി തടയാന്‍ കേന്ദ്ര നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയാണ്. മുതിര്‍ന്ന നേതാവ് കേശവ് പ്രസാദ് മൗര്യയെ ഉപയോഗിച്ച് ബി ജെ പി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവര്‍ നിലപാട് മാറ്റിയില്ല. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. കേശവ് പ്രസാദ് മൗര്യ അടക്കം യോഗിയുടെ ഭരണരീതിയില്‍ അസന്തുഷ്ടനായിരുന്നു. എന്നാല്‍ മൗര്യയുമായുള്ള പ്രശ്നങ്ങള്‍ യോഗി പറഞ്ഞ് തീര്‍ത്തിരുന്നു.

2

അതേസമയം മറുവശത്ത് കരുനീക്കം ശക്തമാക്കുകയാണ് സമാജ് വാദി പാര്‍ട്ടി. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. 29 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ എസ് പി പ്രഖ്യാപിച്ചത്. 19 സീറ്റില്‍ ആര്‍ എല്‍ ഡിയും പത്ത് സീറ്റില്‍ എസ് പിയും മത്സരിക്കാനാണ് ധാരണ. കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ബി ജെ പി വിട്ടവരെ എസ് പിയിലേക്ക് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയും അഖിലേഷ് നടത്തുന്നുണ്ട്.

3

അതേസമയം കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 125 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 50 സീറ്റില്‍ വനിതകളാണ് സ്ഥാനാര്‍ത്ഥി. പട്ടികയിലെ 40 ശതമാനം പേര്‍ യുവാക്കളുമാണ്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് യുപിയിലെ തിരഞ്ഞെടുപ്പ് നടക്കുക.

4

ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. പടിഞ്ഞാറന്‍ യുപി (44 മണ്ഡലങ്ങള്‍), റൂഹല്‍ഖണ്ഡ് (52), ദോവാബ് (73), അവധ് (78), ബുന്ദേല്‍ഖണ്ഡ് (19), ഈസ്റ്റ് യു പി (76), നോര്‍ത്ത് ഈസ്റ്റ് യു പി (61) എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് 403 നിയോജകമണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+