കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പള്ളി ഇമാമിന് മര്‍ദ്ദനം; ജയ് ശ്രീറാം വിളിപ്പിച്ചു, 12 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ പള്ളി ഇമാമിന് നേരെ ആക്രമണം. ബൈക്കില്‍ പോകവെയാണ് ഇമാമിനെ തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. താടി പിടിച്ചുവലിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തുവെന്ന് ഇമാം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

28

സംഭവത്തില്‍ 12 യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തുവെന്ന് എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നും എസ്പി പറഞ്ഞു. പള്ളി ഇമാമിന്റെ പരാതിയാണ് നടപടി. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

മുസഫര്‍ നഗര്‍ സ്വദേശിയാണ് ഇമാം ഇംലാഖുര്‍റഹ്മാന്‍. തന്റെ നാട്ടിലേക്ക് ബൈക്കില്‍ വരവെയാണ് ഒരുകൂട്ടം യുവാക്കള്‍ പിന്തുടര്‍ന്നതും ആക്രമിച്ചതും. താടി വടിച്ചതിന് ശേഷം മാത്രമേ ഗ്രാമത്തില്‍ പ്രവേശിക്കാവൂ എന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ഇമാം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!! കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

നേരത്തെ സമാനമായ സംഭവം മുസഫര്‍ നഗറില്‍ ഇമാം നേരിട്ടിരുന്നു. അന്നും ഇദ്ദേഹം പരാതി നല്‍കിയിരുന്നു. യുപിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം പതിവാണെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് പുതിയ വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലെ നാല് മദ്രസാ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന പരാതി ഏറെ വിവാദമായിരിക്കെയാണ് പുതിയ സംഭവം.

English summary
Utter Pradesh: 12 booked for assaulting Imam, forcing him to chant Jai Shri Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X